Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:34 AM IST Updated On
date_range 28 May 2022 5:35 AM ISTഅതിവർഷ ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണം
text_fieldsbookmark_border
ഉദുമ: കർഷക തൊഴിലാളികൾക്കുള്ള അതിവർഷ ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യണമെന്ന് കെ.എസ്.കെ.ടി.യു ഉദുമ ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. ഉദുമ ഐശ്വര്യ ഓഡിറ്റോറിയത്തിൽ കൺവെൻഷൻ സംസ്ഥാന ജോ.സെക്രട്ടറി വി.കെ. രാജൻ ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എ. ജാസ്മിൻ അധ്യക്ഷത വഹിച്ചു. ടി. സുധാലക്ഷ്മി അനുശോചന പ്രമേയവും ഏരിയ സെക്രട്ടറി നാരായണൻ കുന്നൂച്ചി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ. രമണി, ജില്ല ജോ. സെക്രട്ടറി വി.വി. സുകുമാരൻ, ജില്ല കമ്മിറ്റിയംഗം പി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ.ആർ. രമേശ് കുമാർ സ്വാഗതം പറഞ്ഞു. പടം ksktu udma AC കെ.എസ്.കെ.ടി.യു ഉദുമ ഏരിയ കൺവെൻഷൻ സംസ്ഥാന ജോ. സെക്രട്ടറി വി.കെ. രാജൻ ഉദ്‌ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story