Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:29 AM IST Updated On
date_range 28 May 2022 5:29 AM ISTപട്ടികജാതി-വര്‍ഗ കമീഷന്‍ അദാലത്ത്
text_fieldsbookmark_border
ജില്ലയില്‍ 51 പരാതികള്‍ തീര്‍പ്പാക്കി; അദാലത്ത് ഇന്നും തുടരും കാസർകോട്: സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജിയുടെ നേതൃത്വത്തില്‍ നടന്ന ജില്ലതല പരാതി പരിഹാര അദാലത്തില്‍ 51 പരാതികള്‍ തീര്‍പ്പാക്കി. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരാതി പരിഹാര അദാലത്തില്‍ ആകെ 65 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 29 പരാതികളും ഭൂസംബന്ധമായ പരാതികളായിരുന്നു. മാറ്റിവെച്ച 14 പരാതികള്‍ അടുത്ത ഹിയറിങ്ങിലേക്കുള്ളവയും റിപ്പോര്‍ട്ട് കിട്ടാനുള്ളവയുമാണ്. രാവിലെ 10ന് ആരംഭിച്ച അദാലത്ത് വൈകീട്ട് അഞ്ചുവരെ നീണ്ടു. ശനിയാഴ്ചയും പരാതി പരിഹാര അദാലത്ത് തുടരും. ശനിയാഴ്ച അറുപതോളം പരാതികള്‍ പരിഗണിക്കും. സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമീഷന്‍ അംഗം എസ്. അജയ കുമാര്‍, കമീഷന്‍ രജിസ്ട്രാര്‍ പി. ഷേര്‍ലി, ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന, കാഞ്ഞങ്ങാട് സബ് കലക്ടര്‍ ഡി.ആര്‍. മേഘശ്രീ തുടങ്ങിയവരും അദാലത്തില്‍ പങ്കെടുത്തു. PARATHI PARIHARA ADALATH 1 2 3.jpg സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജിയുടെ നേതൃത്വത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരാതി പരിഹാര അദാലത്തില്‍നിന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story