Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:29 AM IST Updated On
date_range 28 May 2022 5:29 AM ISTനെഹ്റുവിനെ അനുസ്മരിച്ചു
text_fieldsbookmark_border
കാസർകോട്: മുൻ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റുവിന്റെ 58ാം ചരമ വാർഷിക ദിനത്തിൽ ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ പുഷ്പാർച്ചന നടത്തി. കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വിനോദ് കുമാർ പള്ളയിൽ വീട്, കരുൺ താപ്പ, കുഞ്ഞമ്പു നമ്പ്യാർ, മത്സ്യ കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി ആർ. ഗംഗാധരൻ, ഡി.കെ.ടി.എഫ് ജില്ല പ്രസിഡന്റ് എ. വാസുദേവൻ, മണ്ഡലം പ്രസിഡന്റുമാരായ രാജീവൻ നമ്പ്യാർ, ഉമേഷ് അണങ്കൂർ, ബി.എ. ഇസ്മായിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജമീല അഹമ്മദ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് പുരുഷോത്തമൻ നായർ, സി.ജെ. ടോണി, മണിമോഹൻ ചട്ടൻചാൽ എന്നിവർ സംബന്ധിച്ചു. അധ്യാപക ഒഴിവ് കാസർകോട്: പെരിയ അംബേദ്കർ ആർട്സ് ആൻഡ് സയൻസ് കോളജിൽ കെമിസ്ട്രി, മാത് സ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച തിങ്കൾ രാവിലെ 10ന് ഫോൺ: 04672233700. ഗവ. ഹയര്‍ സെക്കൻറി സ്‌കൂള്‍ അംഗഡിമൊഗറില്‍ ഇക്കണോമിക്‌സ് (സീനിയര്‍), കോമേഴ്‌സ് (ജൂനിയര്‍), അറബിക് (ജൂനിയര്‍), പൊളിറ്റിക്കല്‍ സയന്‍സ് (ജൂനിയര്‍) എന്നീ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ബുധനാഴ്ച്ച രാവിലെ 11ന്. അഡൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ എച്ച്.എസ്.ടി കന്നഡ (ഭാഷ) -ഒന്ന്, എച്ച്.എസ്.ടി മലയാളം (ഭാഷ)- ഒന്ന്, എച്ച്. എസ്.ടി അറബിക് - ഒന്ന്, എച്ച്.എസ്.ടി. ഹിന്ദി - ഒന്ന്, എച്ച്.എസ്.ടി ഗണിതം (കന്നഡ)-ഒന്ന്, എച്ച്.എസ്.ടി ഫിസിക്കല്‍ സയന്‍സ് (മലയാളം)-ഒന്ന്, എച്ച്.എസ്.ടി നാച്വറല്‍ സയന്‍സ് (മലയാളം)-ഒന്ന്, എച്ച്.എസ്.ടി ഡ്രോയിങ്-ഒന്ന്, എഫ്.ടി.എം -ഒന്ന്, യു.പി.എസ്.ടി (മലയാളം)-അഞ്ച്, എല്‍.പി.എസ്.ടി (മലയാളം)-മൂന്ന്, എല്‍.പി.എസ്.ടി (കന്നഡ)- ഒന്ന്, ജൂനിയര്‍ ലാംഗ്വേജ് അറബിക് - ഒന്ന് ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച രാവിലെ 10ന്. ഫോണ്‍ 04994 270982.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story