Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമോഡല്‍ റസിഡന്‍ഷ്യല്‍...

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിൽ അധ്യാപക ഒഴിവ്

text_fields
bookmark_border
കാസർകോട്: പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലെ കാസര്‍കോട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സെക്കൻഡറി ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച മേയ് 31ന് രാവിലെ 10.30ന്. ഫോണ്‍: 04994 255466. സംരംഭകത്വ ശിൽപശാല കാസർകോട്: സംരംഭക വര്‍ഷാചരണത്തിന്റെ ഭാഗമായി പനത്തടി ഗ്രാമപഞ്ചായത്ത് സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പുമായി സഹകരിച്ച് സംരംഭകത്വ ശില്പശാല സംഘടിപ്പിക്കും. മേയ് 30ന് രാവിലെ 11ന് പനത്തടി പഞ്ചായത്ത് ഹാളിലാണ് പരിപാടി. ഫോണ്‍: 8848160949. തുണിത്തരങ്ങള്‍ക്ക് സ്‌പെഷല്‍ റിബേറ്റ് കാസർകോട്: അധ്യയന വര്‍ഷാരംഭത്തോടനുബന്ധിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് സ്‌പെഷല്‍ റിബേറ്റ് അനുവദിക്കുന്നതിന്റെ ജില്ലതല ഉദ്ഘാടനം മാവുങ്കാല്‍ രാംനഗറിലുള്ള ജില്ല ഖാദി ഗ്രാമവ്യവസായ ഓഫിസ് വളപ്പിലെ വിൽപനശാലയില്‍ അജാനൂര്‍ ഗ്രാമപഞ്ചായത്ത് മെംബര്‍ പി. സുനിത നിര്‍വഹിച്ചു. പ്രോജക്ട് ഓഫിസര്‍ എം.വി. മനോജ് കുമാര്‍ സ്വാഗതവും പി. കുഞ്ഞികൃഷ്ണന്‍ നന്ദിയും പറഞ്ഞു. 31വരെ കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ കീഴിലുള്ള വില്പനശാലകളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ് അനുവദിക്കും. ഫോട്ടോ: ഖാദി തുണിത്തരങ്ങള്‍ക്ക് സ്‌പെഷല്‍ റിബേറ്റ് അനുവദിക്കുന്നതിന്റെ ജില്ലതല ഉദ്ഘാടനം അജാനൂര്‍ ഗ്രാമപഞ്ചായത്ത് മെംബര്‍ പി. സുനിത നിർവഹിക്കുന്നു
Show Full Article
Next Story