Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:28 AM IST Updated On
date_range 28 May 2022 5:28 AM ISTവലിയപറമ്പിൽ 'ടൂറിസം സ്ട്രീറ്റ്' പദ്ധതി
text_fieldsbookmark_border
തൃക്കരിപ്പൂർ: ഉത്തരവാദിത്ത ടൂറിസം മിഷൻ നടപ്പിലാക്കുന്ന സ്ട്രീറ്റ് പദ്ധതി വലിയപറമ്പിൽ യാഥാർഥ്യമാകുന്നു. ടൂറിസം മേഖലയിൽ വലിയ സാധ്യകളുള്ള വലിയപറമ്പയിൽ പരമ്പരാഗത ജീവിത രീതികൾക്കും ഗ്രാമീണ ടൂറിസത്തിനും പ്രാധാന്യം നൽകി നാടിന്റെ വൈവിധ്യങ്ങൾ അനുഭവിച്ചറിയുന്ന പദ്ധതിയാണ് 'ടൂറിസം സ്ട്രീറ്റ്'. വിനോദസഞ്ചാര വകുപ്പിന്റെ ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാനത്തുനിന്ന് സ്ട്രീറ്റ് പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ട 10 പഞ്ചായത്തുകളിൽ ഒന്നാണ് വലിയപറമ്പ. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലാണ് പദ്ധതി നടപ്പിലാക്കുക. നാലുവർഷം കൊണ്ട് ഭൗതിക സാഹചര്യങ്ങൾ ഒരുക്കും. പദ്ധതിക്കുവേണ്ടി വലിയപറമ്പ പഞ്ചായത്തിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തിത്തുടങ്ങി. ഉത്തരവാദിത്ത ടൂറിസം മിഷൻ ജില്ല കോഓഡിനേറ്റർ ടി. ധന്യയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് സാധ്യതകൾ വിലയിരുത്തി. ഗ്രീൻ സ്ട്രീറ്റ്, കൾചറൽ സ്ട്രീറ്റ്, ഫുഡ് സ്ട്രീറ്റ്, വില്ലേജ് ലൈഫ് എക്സ്പീരിയൻസ് സ്ട്രീറ്റ്, അഗ്രി ടൂറിസം സ്ട്രീറ്റ്, വാട്ടർ സ്ട്രീറ്റ് ആർട്ടിസ്റ്റ് സ്ട്രീറ്റ് എന്നിങ്ങനെ വിവിധ സ്ട്രീറ്റുകളാകും നിലവിൽ വരുക. പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവൻ, വികസന സ്ഥിരംസമിതി ചെയർമാൻ ഖാദർ പാണ്ട്യാല, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ കെ. മനോഹരൻ എന്നിവർ പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു. പടം Tkp tourism street vpa ഉത്തരവാദിത്ത ടൂറിസം മിഷൻ ജില്ല കോഓഡിനേറ്റർ ടി. ധന്യയുടെ നേതൃത്വത്തിൽ വലിയപറമ്പ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story