Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:47 AM IST Updated On
date_range 27 May 2022 5:47 AM ISTകൊളവയല്‍ ഗ്രാമത്തിന് നൊമ്പരമായി ധനേഷിന്റെ വിയോഗം
text_fieldsbookmark_border
* അബൂദാബി സ്‌ഫോടനം: മൃതദേഹം നാട്ടിൽ എത്തിക്കാൻ വൈകും കാഞ്ഞങ്ങാട്: അബൂദബി ഖാലിദിയ്യയിലെ റസ്റ്റാറന്റിലുണ്ടായ ഗ്യാസ് സിലിണ്ടര്‍ സ്‌ഫോടനത്തില്‍ കൊളവയലിലെ മേസ്ത്രി ദാമോദരന്റെ മകന്‍ ധനേഷ് (35) മരിച്ചത് നാടിന്റെ നൊമ്പരമായി. പത്ത് ദിവസം മുമ്പാണ് ധനേഷ് ലീവ് കഴിഞ്ഞ് അബൂദബിയില്‍ എത്തിയത്. ഉച്ചക്ക് റസ്റ്റാറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് അപകടത്തിൽപെട്ടത്. എട്ട് വര്‍ഷത്തോളമായി അബൂദബിയില്‍ ജോലി ചെയ്യുകയായിരുന്നു. പൊട്ടിത്തെറിയില്‍ 80 ശതമാനത്തിലേറെ പൊള്ളലേറ്റ് അബൂദബി ആശുപത്രിയില്‍ ചികിത്സക്കിടെ ബുധനാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. എന്നാല്‍ ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ വൈകിയതടക്കം ധനേഷിന്റെ മരണം പുറംലോകത്തെ അറിയിക്കുന്നതിന് പ്രതിസന്ധിയുയർത്തി. നാരായണിയാണ് ധനേഷിന്റെ അമ്മ. സഹോദരങ്ങള്‍: ധനൂപ്, ധന്യ. അബൂദബിയില്‍ സെന്‍ട്രല്‍ മോര്‍ച്ചറിയിലാണ് മൃതദേഹമുള്ളത്. നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കെ.എം.സി.സി അടക്കമുള്ള സംഘടനകളും കാഞ്ഞങ്ങാട്ടുകാരായ സുഹൃത്തുക്കളും. അബൂദബി പൊലീസ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി ഇന്ത്യന്‍ എംബസി നടപടികളും കഴിഞ്ഞു രണ്ട് ദിവസത്തിനകം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ധനേഷിന്റെ അളിയന്‍ ഷാജിക്ക് മാത്രമേ മൃതദേഹം കാണാന്‍ അവസരം ഉണ്ടായിട്ടുള്ളൂ. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുടുംബമാണ് ധനേഷിന്റേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story