Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപാൻമസാല...

പാൻമസാല ഉൽപന്നങ്ങളുമായി അറസ്റ്റിൽ

text_fields
bookmark_border
പാൻമസാല ഉൽപന്നങ്ങളുമായി അറസ്റ്റിൽ
cancel
ചെറുവത്തൂർ: വിദ്യാലയങ്ങൾ തുറക്കാറായ സമയം നോക്കി വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യാനായി വാഹനത്തിലെത്തിച്ച പാൻമസാല ഉൽപന്നങ്ങളുടെ വൻശേഖരം പിടികൂടി. ചന്തേര പൊലീസാണ് നടക്കാവ് ജങ്ഷനിൽ പിടികൂടിയത്. ചന്തേര സബ് ഇൻസ്പെക്ടർ ശ്രീദാസിന്റെ സഹായത്തോടെ ചന്തേര പൊലീസ് ജനമൈത്രി ബീറ്റ് ഓഫിസർമാരായ സുരേശൻ കാനം, പി.പി. സുധീഷ് എന്നിവർ ചേർന്ന് നടക്കാവിൽനിന്നാണ് പിടികൂടിയത്. മൊത്തവിതരണക്കാരനായ മാടക്കാൽ സ്വദേശി എം.കെ. മുനീറിനെ അറസ്റ്റ് ചെയ്തു. കണ്ണൂർ ജില്ലയിൽ നിന്ന് കൊണ്ടുവന്ന് ചില്ലറ വിൽപനക്കാർക്ക് കൈമാറുന്നതിനിടയിലാണ് ചാക്കിൽ നിറച്ച പാൻമസാല ഉൽപന്നങ്ങൾ പിടികൂടിയത്. പടം.. ചന്തേര പൊലീസ് പിടികൂടിയ പാൻമസാല ഉൽപന്നങ്ങൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story