Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅര്‍ബുദരോഗ ബോധവത്കരണം

അര്‍ബുദരോഗ ബോധവത്കരണം

text_fields
bookmark_border
കാഞ്ഞങ്ങാട്: പ്രശസ്ത അര്‍ബുദരോഗ ചികിത്സ വിദഗ്ധന്‍ ഡോ.വി.പി. ഗംഗാധരന്റെ നേതൃത്വത്തിലുള്ള പരിശോധന ക്യാമ്പും പഠന ക്ലാസും പുരസ്‌കാര സമര്‍പ്പണവും 29ന് രണ്ടിന് അജാനൂര്‍ ഇക്ബാല്‍ ഹയര്‍സെക്കൻഡറി സ്‌കൂള്‍ അങ്കണത്തില്‍ നടക്കും. ജീവകാരുണ്യ മേഖലയിലും സേവനരംഗത്തും സജീവസാന്നിധ്യമായ ഹദിയ അതിഞ്ഞാല്‍ ഏര്‍പ്പെടുത്തിയ കാരുണ്യ പുരസ്‌കാരം 2022 ജേതാക്കളെ പ്രഖ്യാപിച്ചു. നൂറുകണക്കിന് രോഗികളെ വിദഗ്ധ പരിശോധനക്കും ചികിത്സക്കുമായി വിവിധ സ്പെഷാലിറ്റി ആശുപത്രികളിലെത്തിച്ച് സൗജന്യ സേവനം നടത്തുന്ന കൊളവയലിലെ പാലക്കി മുഹമ്മദ്, കൊളവയല്‍ കുഞ്ഞാമദ്, അതിഞ്ഞാലിലെ മുഹമ്മദ്കുഞ്ഞി മട്ടന്‍ എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍. ഹദിയ ചെയര്‍മാന്‍ എം.ബി.എം. അഷറഫിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങ് യു.എ.ഇയിലെ സേഫ് ലൈന്‍ ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ ഡോ. അബൂബക്കര്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് സംയുക്ത മുസ്‍ലിം ജമാഅത്ത് പ്രസിഡന്റ് സി. കുഞ്ഞാമദ്ഹാജി പാലക്കി പുരസ്‌കാര സമര്‍പ്പണം നിര്‍വഹിക്കും. ഹദിയ ചെയര്‍മാന്‍ എം.ബി.എം. അഷറഫ്, കണ്‍വീനര്‍ ഖാലിദ് അറബിക്കാടത്ത്, ട്രഷറര്‍ മുഹമ്മദ്കുഞ്ഞി പാലക്കി, വൈസ് ചെയര്‍മാന്‍ പി.എം. ഹസന്‍ഹാജി, ജോ. കണ്‍വീനര്‍ സി.എച്ച്. അബ്ദുല്ല എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
Show Full Article
Next Story