Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപട്ടികജാതി-വര്‍ഗ...

പട്ടികജാതി-വര്‍ഗ കമീഷന്‍ അദാലത്ത് ഇന്നും നാളെയും

text_fields
bookmark_border
കാസർകോട്: സംസ്ഥാന പട്ടികജാതി-വർഗ കമീഷൻ വെള്ളി, ശനി ദിവസങ്ങളിൽ ജില്ലയിൽ അദാലത്ത് നടത്തും. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്ന അദാലത്തില്‍ കമീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി, മെംബര്‍ എസ്. അജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. പട്ടികജാതി -വർഗക്കാരുടെ വിവിധ വിഷയങ്ങളില്‍ കമീഷന്‍ മുമ്പാകെ സമര്‍പ്പിച്ചതും വിചാരണയിലുള്ളതുമായ കേസുകളിൽ പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍ കേട്ട് പരാതികള്‍ തീര്‍പ്പാക്കും. പരാതി പരിഹാര അദാലത്തില്‍ ബന്ധപ്പെട്ട പൊലീസ് ഓഫിസര്‍മാര്‍, റവന്യൂ, വനം, എക്‌സൈസ്, വിദ്യാഭ്യാസം, പഞ്ചായത്ത്, ആരോഗ്യം, ഭക്ഷ്യ പൊതുവിതരണം, പട്ടികജാതി-വര്‍ഗ തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ഫോണ്‍: 0471 2724554, 2580307, 2580312. വ്യവസായ ബോധവത്കരണ ശിൽപശാല കാഞ്ഞങ്ങാട്: വ്യവസായ-വാണിജ്യ വകുപ്പിന്റെയും കാഞ്ഞങ്ങാട് നഗരസഭയുടെയും നേതൃത്വത്തില്‍ ഏകദിന സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം ഒരുലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശിൽപശാല നടത്തിയത്. കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ സംഘടിപ്പിച്ച ശിൽപശാല നഗരസഭാധ്യക്ഷ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സൻ കെ. ലത അധ്യക്ഷത വഹിച്ചു. ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത്ത് കുമാര്‍ പദ്ധതി വിശദീകരിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുല്ല, സ്ഥിരം സമിതി ചെയര്‍പേഴ്‌സന്മാരായ പി. അഹമ്മദലി, കെ.വി. സരസ്വതി, കെ. അനീശന്‍, കൗണ്‍സിലര്‍ കുസുമം ഹെഗ്‌ഡേ, സംരംഭകന്‍ മധു കിഷോര്‍ എന്നിവര്‍ സംസാരിച്ചു. വ്യവസായ വികസന ഓഫിസര്‍ എന്‍. അശോക് സ്വാഗതവും പി.വി. അശ്വിന്‍ നന്ദിയും പറഞ്ഞു. കുടുംബശ്രീ ക്രൈം മാപ്പിങ്: ആദ്യഘട്ടത്തിൽ ആറ് പഞ്ചായത്തുകളിൽ കാസർകോട്: കുടുംബശ്രീ ജെന്‍ഡര്‍ വികസന പദ്ധതികളുടെ ഭാഗമായുള്ള ക്രൈം മാപ്പിങ് ജില്ലയിൽ ആറുപഞ്ചായത്തുകളിൽ നടപ്പാക്കും. മീഞ്ച, ബേഡഡുക്ക, കുമ്പള, പള്ളിക്കര, കോടോം ബേളൂര്‍, പടന്ന എന്നീ ആറു പഞ്ചായത്തുകളാണ് ആദ്യഘട്ട ക്രൈം മാപ്പിങ് പ്രവര്‍ത്തനങ്ങള്‍ക്കായി തിരഞ്ഞെടുത്തത്. ഇതിന്റെ ഭാഗമായി വാര്‍ഡ് അംഗങ്ങൾ, സി.ഡി.എസ്/എ.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർക്ക് പരി​ശീലനം നൽകും. ഒരു പ്രാദേശിക ഇടത്തിലെ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരെ കണ്ടെത്തുകയും അവബോധം സൃഷ്ടിക്കുകയും അതിക്രമങ്ങള്‍ നേരിടുന്നവരെ സഹായിക്കുകയും ചെയ്യുന്നതിനായി നടത്തുന്ന പഠനഗവേഷണ പ്രവര്‍ത്തനമാണ് ക്രൈം മാപ്പിങ്. മാനസികം, ശാരീരികം, സാമ്പത്തികം, സാമൂഹികം, വാചികം, ലൈംഗികം, വീടിനുള്ളിലും പുറത്തും തുടങ്ങിയ വിഷയങ്ങളിലുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരശേഖരണമാണ് നടത്തുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story