Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപകര്‍ച്ചവ്യാധി...

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തന യോഗം

text_fields
bookmark_border
കാസർകോട്: ആരോഗ്യ ജാഗ്രത -പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ല മെഡിക്കല്‍ ഓഫിസിന്റെയും ആഭിമുഖ്യത്തില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ അവലോകനയോഗം ചേര്‍ന്നു. ജില്ലയില്‍ മലയോര മേഖലകളിലെ പഞ്ചായത്തുകളില്‍ ഡെങ്കിപ്പനി, എലിപ്പനി റിപ്പോര്‍ട്ട് ചെയ്തു വരുന്ന സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്. അവലോകന യോഗത്തില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.ടി. മനോജ് വിഷയാവതരണം നടത്തി. കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി, ജില്ല വെക്ടര്‍ കോണ്‍ട്രോളിങ് ഓഫിസര്‍ വി. സുരേശന്‍, ജില്ല എജുക്കേഷന്‍ മീഡിയ ഓഫിസര്‍ അബ്ദുൽ ലത്തീഫ് മഠത്തില്‍, എം. വേണുഗോപാലന്‍, എസ്. സയന എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story