Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 5:35 AM IST Updated On
date_range 25 May 2022 5:35 AM ISTസംസ്ഥാന ജൂനിയർ ഫുട്ബാൾ: കാസർകോട്, തൃശൂർ സെമിയിൽ
text_fieldsbookmark_border
തൃക്കരിപ്പൂർ: രാജീവ് ഗാന്ധി സിന്തറ്റിക് ടർഫിൽ നടക്കുന്ന സംസ്ഥാന ജൂനിയർ ഫുട്ബാളിൽ തൃശൂരും കാസർകോടും സെമിയിൽ. നിലവിലെ ചാമ്പ്യന്മാരായ മലപ്പുറത്തെ അട്ടിമറിച്ചാണ് തൃശൂർ സെമിയിലെത്തിയത്(4-3). കളിയുടെ അഞ്ചാം മിനിറ്റിൽ റിജോയ് പി. ചാക്കോ നേടിയ ഗോൾ മലപ്പുറത്തെ ഞെട്ടിച്ചു. ഏറെ വൈകുംമുമ്പ് ഷിജാസിലൂടെ തൃശൂർ ലീഡുയർത്തി. റിജോയും അൽകേഷും കൂടി ഗോളുകൾ നേടിയതോടെ തൃശൂർ സെമി ബർത്ത് ഉറപ്പിച്ചു. മലപ്പുറത്തിനുവേണ്ടി അനസ് രണ്ടും അബ്ദുൽ ദിനു ഒരുഗോളും നേടി. രണ്ടാമത്തെ മത്സരത്തിൽ ആതിഥേയരായ കാസർകോട് മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് എറണാകുളത്തെ തകർത്താണ് സെമി യോഗ്യത നേടിയത്. കാസർകോടിനുവേണ്ടി എം. മുഹമ്മദ്, കെ.പി. ഇനാസ്, ജിതിൻ കുമാർ എന്നിവരാണ് ഗോൾ നേടിയത്. ബുധനാഴ്ചത്തെ ക്വാർട്ടറിൽ രാവിലെ കോഴിക്കോട് കോട്ടയത്തെയും വൈകീട്ട് കണ്ണൂർ തിരുവനന്തപുരത്തെയും നേരിടും. Tkp state jr football 240522.jpg സംസ്ഥാന ജൂനിയർ ഫുട്ബാളിൽ എറണാകുളത്തിനെതിരെ കാസർകോടിന്റെ കെ.പി. ഇനാസ് ഗോൾ നേടുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story