Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightതെരുവുനായ്ക്കൾ ആടുകളെ...

തെരുവുനായ്ക്കൾ ആടുകളെ കടിച്ചുകൊന്നു

text_fields
bookmark_border
നീലേശ്വരം: കോടോം ബേളൂർ, പുല്ലൂർ, പെരിയ പഞ്ചായത്തുകളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസം ഏഴാംമൈൽ പോർക്കളത്ത് വീടി​ന്റെ വരാന്തയിൽ നിൽക്കുകയായിരുന്ന വീട്ടമ്മയെ നായ് കടിച്ചുമുറിവേൽപിച്ചു. അമ്പലത്തറ കാലിച്ചാൻ പാറയിലെ കെ.എ. ഹമീദ് ഹാജിയുടെ ആടിനെ നായ് കടിച്ചുകൊല്ലുകയും മറ്റ് രണ്ട് ആടുകളെ കടിച്ചുപരിക്കേൽപിക്കുകയും ചെയ്തു. മുറ്റത്തെ ചെരിപ്പ്, ഷൂസ്, ഇരുചക്ര വാഹനങ്ങളുടെ സീറ്റ് എന്നിവ കടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്യുന്നു. ഇരുചക്ര വാഹനങ്ങളുടെ പിറകെ ഓടി വാഹനങ്ങൾക്കു മുന്നിൽചാടി അപകടവും വരുത്തുന്നു. പട്ടാപ്പകൽപോലും നായ്ക്കളുടെ അക്രമ ഭീഷണിമൂലം കുട്ടികളെ മദ്റസകളിലും ട്യൂഷൻ സെന്ററുകളിലും അയക്കാൻ രക്ഷിതാക്കൾക്ക് ഭയമാണ്. പടം: nlr goatഅമ്പലത്തറയിലെ ഹമീദ് ഹാജിയുടെ ആടിനെ തെരുവുനായ് കടിച്ചുകൊന്ന നിലയിൽ
Show Full Article
Next Story