Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഫ്ലാറ്റിനുമുന്നിൽ...

ഫ്ലാറ്റിനുമുന്നിൽ നിരീക്ഷണ കാമറ; പരാതിയുമായി വീട്ടമ്മ

text_fields
bookmark_border
മഞ്ചേശ്വരം: ഉപ്പളയിൽ സ്ത്രീകൾ ഫ്ലാറ്റിനുപുറത്ത് ഇറങ്ങുന്ന ദൃശ്യം രഹസ്യ കാമറയിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ ഫ്ലാറ്റ് ഉടമക്കെതിരെ പരാതിയുമായി വീട്ടമ്മ. വീട്ടമ്മയുടെ പരാതിയിൽ കൊടിയമ്മ സ്വദേശിയെ മഞ്ചേശ്വരം പൊലീസ് വിളിച്ചുവരുത്തി കാമറ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. മുപ്പതോളം ഫ്ലാറ്റുകളുള്ള കെട്ടിടത്തിൽ ഏറ്റവും മുകളിലത്തെ നിലയിൽ മാത്രമായി ഒരു പ്രത്യേക സ്ഥലത്തേക്ക് തിരിച്ച് ബെഡ്‌റൂം, ഹാൾ, ബാൽക്കണി എന്നീ സ്ഥലങ്ങൾ കാണുന്ന രീതിയിലാണ് നാലോളം രഹസ്യ കാമറ സ്ഥാപിച്ചത്. എന്നാൽ, പൊലീസിന്റെ നിർദേശം നടപ്പിലാക്കാൻ ഇദ്ദേഹം തയാറായിട്ടില്ല . ഇതുകാരണം പെൺകുട്ടികളും മുതിർന്നവരും ഫ്ലാറ്റിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. രഹസ്യ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചതോടെയാണ് വീട്ടമ്മ പൊലീസിനെ സമീപിച്ചത്. പൊലീസ് നടപടി സ്വീകരിക്കാത്ത പക്ഷം ജില്ല പൊലീസ് മേധാവിയുടെ ഓഫിസിനുമുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് വീട്ടമ്മ മുന്നറിയിപ്പ് നൽകി. അതേസമയം, തന്റെ ഫ്ലാറ്റിലാണ് കാമറ സ്ഥാപിച്ചതെന്നും റോഡിലേക്കുസ്ഥാപിച്ച ഒരു കാമറയുടെ ചെറിയ ഭാഗമാണ് സമീപത്തെ ഫ്ലാറ്റിന്റെ ഭാഗം ഉൾപ്പെടുന്നതെന്നും കൊടിയമ്മ സ്വദേശി പറഞ്ഞു. ഈ പ്രദേശത്താണ് കഴിഞ്ഞയാഴ്ച കവർച്ച നടന്നത്. സുരക്ഷ മുൻനിർത്തി സ്ഥാപിച്ച കാമറ ഫ്ലാറ്റ് ഉടമയുടെയും മറ്റു താമസക്കാരുടെയും അനുമതിയോടെയാണ് വെച്ചത്. ഇതിൽ ഒരു താമസക്കാരി മാത്രമാണ് പരാതിയുമായി രംഗത്തുവന്നത്. ഇതിൽ ദുരൂഹതയുണ്ടെന്നും വിഡിയോ സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചു എന്നുപറയുന്നത് തെറ്റാണെന്നും ഇയാൾ പറഞ്ഞു. എക്‌സൈസ് ജീപ്പ് അപകടം: ആശുപത്രിയില്‍നിന്ന് മുങ്ങിയ യുവാവ് അറസ്റ്റില്‍ മഞ്ചേശ്വരം: എക്‌സൈസ് സംഘത്തിന്റെ ജീപ്പില്‍ കാറിടിച്ച് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മുങ്ങിയ പ്രതി അറസ്റ്റില്‍. ബന്തിയോട് മുട്ടം ഗേറ്റിന് സമീപത്തെ രക്ഷിത്തിനെയാണ് (25) മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എ.സന്തോഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20ന് രാത്രി 11ഓടെ കാസര്‍കോട് എക്‌സൈസ് സ്‌ക്വാഡിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ഉപ്പള സോങ്കാലില്‍ പരിശോധന നടത്തുന്നതിനിടെയാണ് അമിതവേഗത്തിലെത്തിയ കാര്‍ എക്‌സൈസ് ജീപ്പില്‍ ഇടിച്ചത്. മദ്യവുമായെത്തിയ കാറിനെ തടയാന്‍ എക്‌സൈസ് ജീപ്പ് കുറുകെ നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ മദ്യക്കടത്തുസംഘം കാര്‍ എക്‌സൈസ് ജീപ്പിലിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. അപകടത്തിൽ കാസര്‍കോട് എക്‌സൈസ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോയ് ജോസഫ്, പ്രിവന്റിവ് ഓഫിസര്‍ ദിവാകരന്‍, ജീപ്പ് ഡ്രൈവര്‍ ദിജിത്ത് എന്നിവർക്കും കാറിലുണ്ടായിരുന്ന രണ്ടുപേർക്കും പരിക്കേറ്റിരുന്നു. ഇവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. Upl accuse Rakshith അറസ്റ്റിലായ പ്രതി രക്ഷിത്ത്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story