Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 5:28 AM IST Updated On
date_range 25 May 2022 5:28 AM ISTഏറ്റ് മീന്‍പിടിത്തത്തിന് ഇറങ്ങുന്നവർ ശ്രദ്ധിക്കുക, പണികിട്ടും
text_fieldsbookmark_border
കാസർകോട്: മൽസ്യങ്ങളുടെ പ്രജനന കാലമായ പുതുമഴയിലെ ഏറ്റ് മീന്‍പിടിത്തത്തിന് ഇറങ്ങുന്നവർ ശ്രദ്ധിക്കുക. ആറു മാസം തടവ് ലഭിക്കുന്ന കുറ്റമാണിത്. കാലവർഷ തുടക്കത്തിൽ മുട്ടയിടാനാണ് മത്സ്യങ്ങള്‍ വയലിലേക്കും പുഴയിലേക്കും കയറി വരുന്നത്. ആ സമയത്ത് വയറ് നിറയെ മുട്ടയുള്ളതിനാല്‍ മത്സ്യങ്ങള്‍ക്ക് രക്ഷപ്പെടാന്‍ കഴിയില്ല. ശുദ്ധജല മത്സ്യങ്ങള്‍ വംശനാശത്തിന്റെ വക്കിലാണ്. പ്രജനന സമയങ്ങളില്‍ സഞ്ചാരവഴികളില്‍ തടസ്സം വരുത്തി മത്സ്യങ്ങളെ പിടിക്കുന്നതും അനധികൃത ഉപകരണങ്ങള്‍ ഉപയോഗിച്ച് മത്സ്യം പിടിക്കുന്നതും കേരള അക്വാകള്‍ച്ചര്‍ ആൻഡ് ഇന്‍ ലാന്‍ഡ് ഫിഷറീസ് ആക്ട് പ്രകാരം നിരോധിച്ചതായി അധികൃതർ അറിയിച്ചു. അത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 15,000 രൂപ പിഴയും ആറു മാസം തടവും ലഭിക്കും. ഫിഷറീസ്, റവന്യൂ, പൊലീസ് വകുപ്പുകളും തദ്ദേശ സ്ഥാപനവും ഈ വിഷയത്തില്‍ നടപടികള്‍ സ്വീകരിക്കും. ഏറ്റുപിടിത്തം വഴി പല നാടന്‍ മത്സ്യങ്ങളും വംശനാശ ഭീഷണിയിലാണെന്നാണ് ഫിഷറീസ് വകുപ്പിന്റെ കണക്ക്. എകദേശം 60 ഇനം ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളും 19 ഇനം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങളും വംശനാശഭീഷണിയിലാണ്. ഇതെല്ലാം കണക്കിലെടുത്താണ് നിയമം കർശനമാക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story