Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപ്രീമെട്രിക്...

പ്രീമെട്രിക് ഹോസ്റ്റലുകളില്‍ സീറ്റൊഴിവ്

text_fields
bookmark_border
കാസർകോട്: പട്ടികജാതി വികസന വകുപ്പിനുകീഴില്‍ വിദ്യാനഗറിലെ ആണ്‍കുട്ടികളുടെയും അണങ്കൂരിലെ പെണ്‍കുട്ടികളുടെയും ബദിയടുക്കയിലെ ആണ്‍കുട്ടികളുടെയും പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഞ്ചുമുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥി/വിദ്യാര്‍ഥിനികള്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി വിദ്യാർഥികളുടെ അഭാവത്തില്‍ പട്ടികവര്‍ഗത്തിൽപെട്ടവരെയും പരിഗണിക്കും. ഏതാനും സീറ്റ് മറ്റ് വിഭാഗക്കാര്‍ക്കും മാറ്റിവെച്ചു. പ്രവേശനം ആഗ്രഹിക്കുന്നവര്‍ അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം മേയ് 31നകം വിദ്യാനഗര്‍ സ്‌കൗട്ട് ഭവനുസമീപത്തെ കാസര്‍കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫിസില്‍ ലഭ്യമാക്കണം. ഫോണ്‍: 8547630172. സാഹസിക പരിശീലന പരിപാടി കാസർകോട്: കേന്ദ്ര സര്‍ക്കാറിന്റെ കീഴില്‍ കര്‍ണാടകയിലെ ബദാമിയില്‍ ജനറല്‍ തിമ്മയ്യ ദേശീയ സാഹസിക പരിശീലന കേന്ദ്രത്തില്‍ നടത്തുന്ന പത്ത് ദിവസത്തെ സാഹസിക പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാഹസിക വിനോദസഞ്ചാരത്തില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സാഹസിക പരിപാടികളില്‍ താൽപര്യമുള്ള യുവതീയുവാക്കള്‍ക്കും പങ്കെടുക്കാം. ഭക്ഷണം, താമസം എന്നീ സൗകര്യങ്ങള്‍ പരിശീലന കേന്ദ്രത്തില്‍ ഒരുക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ഫോണ്‍: 9072475200. ജെ.പി.എച്ച്.എന്‍ ഗ്രേഡ് 2 ഒഴിവ് കാസർകോട്: ജില്ലയില്‍ നിലവിലുള്ള ജെ.പി.എച്ച്.എന്‍ ഗ്രേഡ് 2 ഒഴിവിലേക്ക് നിയമിക്കുന്നതിനായുള്ള അഭിമുഖം മേയ് 27ന് രാവിലെ 10.30ന് കാഞ്ഞങ്ങാട് ചെമ്മട്ടം വയലിലെ ജില്ല മെഡിക്കല്‍ ഓഫിസില്‍ നടക്കും. പരമാവധി മൂന്നുമാസം ആയിരിക്കും നിയമനം. പ്ലസ്ടു, എ.എന്‍.എം നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ യോഗ്യതയുള്ളവര്‍ ഹാജരായാല്‍ മതി. ഫോണ്‍: 0467 2203118, 9497761726.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story