Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസഹകരണ പെന്‍ഷന്‍കാരുടെ...

സഹകരണ പെന്‍ഷന്‍കാരുടെ കലക്‌ടറേറ്റ് മാർച്ച് നാളെ

text_fields
bookmark_border
കാസർകോട്: കേരള കോഓപറേറ്റിവ് സർവിസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച കലക്‌ടറേറ്റിന് മുന്നിൽ മാര്‍ച്ചും ധർണയും നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. ക്ഷാമബത്ത പുനഃസ്ഥാപിക്കുക, മിനിമം പെന്‍ഷന്‍ 8000 രൂപയാക്കുക, മെഡിക്കല്‍ അലവന്‍സ് 1000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. ബുധനാഴ്ച രാവിലെ 10ന് കാസര്‍കോട് ഗവ. കോളജ് പരിസരത്തുനിന്ന് മാർച്ച് തുടങ്ങും. കലക്ടറേറ്റിൽ തുടര്‍ന്ന് നടക്കുന്ന ധര്‍ണ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ മുഖ്യാതിഥിയാവും. വാർത്ത സമ്മേളനത്തില്‍ പി.വി. ഭാസ്‌കരന്‍, വി. മുകുന്ദന്‍, എം. വിജയന്‍, ഇ. പത്മാക്ഷൻ, എ. രവീന്ദ്രൻ, പി. വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നൃത്ത അരങ്ങേറ്റവും സംഗീതോത്സവവും കാസർകോട്: പയ്യന്നൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലയം കലാക്ഷേത്രത്തിന്റെ കാസർകോട് ശാഖയിലെ വിദ്യാർഥികളുടെ ശാസ്ത്രീയ നൃത്ത അരങ്ങേറ്റവും നൃത്ത സംഗീതോത്സവവും ബുധനാഴ്ച കാസർകോട് ടൗൺ ഹാളിൽ നടക്കും. നഗരസഭാധ്യക്ഷൻ വി.എം. മുനീർ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് ലയം വിദ്യാർഥികൾ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയിൽ അരങ്ങേറ്റം കുറിക്കും. വാർത്തസമ്മേളനത്തിൽ രാജൻ കരിവെള്ളൂർ, രവീന്ദ്രൻ മാസ്റ്റർ, വിജയൻ ഉപ്പിലിക്കൈ, ശാന്തി വിപിൻ ലാൽ എന്നിവർ പങ്കെടുത്തു.
Show Full Article
Next Story