Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2022 11:58 PM GMT Updated On
date_range 23 May 2022 11:58 PM GMTകുട്ടോത്ത് ഫെസ്റ്റ് നടത്തി
text_fieldsbookmark_border
ചെറുവത്തൂർ: കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വാർഷികാഘോഷമായ കുട്ടോത്ത് ഫെസ്റ്റും വിരമിക്കുന്ന അധ്യാപകൻ പി. ഗോപാലകൃഷ്ണനുള്ള യാത്രയയപ്പും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികൾക്കുള്ള അനുമോദനവും നടന്നു. ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം. രാജൻ അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അധ്യാപകൻ പി. ഗോപാലകൃഷ്ണനും ഡി.എം.ഒ ഡോ. രാംദാസിനും ഉപഹാരം കൈമാറി. പ്രതിഭകളെ സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂർ ആദരിച്ചു. പഞ്ചായത്ത് അംഗങ്ങളായ രാജേന്ദ്രൻ പയ്യാടക്കത്ത്, വസന്ത, എസ്.എം.സി ചെയർമാൻ വയലിൽ രാഘവൻ, എം.പി.ടി.എ പ്രസിഡന്റ് സാവിത്രി, സുരേഷ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ടി. സുമതി സ്വാഗതവും പ്രധാനാധ്യാപകൻ കെ. ജയചന്ദ്രൻ നന്ദിയും പറഞ്ഞു. പടം.. വിരമിക്കുന്ന അധ്യാപകൻ പി. ഗോപാലകൃഷ്ണന് ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള ഉപഹാരം നൽകുന്നു
Next Story