Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവർണ വിസ്മയം തീർത്ത്...

വർണ വിസ്മയം തീർത്ത് പാട്ടും വരയും

text_fields
bookmark_border
വർണ വിസ്മയം തീർത്ത് പാട്ടും വരയും
cancel
ചെറുവത്തൂർ: നിമിഷനേരം കൊണ്ട് വർണങ്ങളുടെ മാരിവില്ല് വിതറി ചുവരുകളിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ നിറഞ്ഞു. പിലിക്കോട് വയൽ ഗവ. വെൽഫേർ എൽ.പി. സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'പാട്ടും വരയും' എന്ന പരിപാടിയിലാണ് പ്രീ പ്രൈമറി ക്ലാസ് മുറി ജനകീയ കൂട്ടായ്മയിലൂടെ ആകർഷകമാക്കിയത്. കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള പൂമ്പാറ്റകളും പൂക്കളും ആമയും മുയലും, കാക്കയുടെ കൈയിൽ നിന്നും അപ്പം തട്ടിയെടുക്കാൻ ശ്രമിക്കുന്ന കുറുക്കന്റെ കഥയും, എണ്ണം പറഞ്ഞ കാക്ക മുട്ടകളും, മുന്തിരി കുലകളിലെ അക്ഷരമാലകളും ചിത്രമായി. പ്രശസ്ത ചിത്രകാരൻ ഭാസി പിലിക്കോട് പരിപാടി ഉദ്ഘാടനം ചെയ്തു. വി.എം. ഷാജി അധ്യക്ഷത വഹിച്ചു. ടി. പ്രദീപ്, സജീഷ് തുമ്പകുതിര്, ഷീബ ടീച്ചർ, കെ.വി. ദിലീപ്, പ്രിയ തുമ്പകുതിര്, കെ.വി. പ്രസാദ്, കെ.വി. ദിൽജിത്ത്, അർജുൻ അരവിന്ദ്, അനൂപ് മണിയറ എന്നിവർ ചിത്രരചനയിൽ പങ്കെടുത്തു. പ്രധാന അധ്യാപകൻ പി. രമേശൻ, എസ്. മഹേഷ് കുമാർ, കെ. ഇന്ദു എന്നിവർ നേതൃത്വം നൽകി. പടം..പിലിക്കോട് വയൽ ഗവ. വെൽഫേർ എൽ.പി.സ്കൂളിൽ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പാട്ടും വരയും എന്ന പരിപാടിയിൽനിന്ന്
Show Full Article
Next Story