Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവനിതകൾക്ക് തെങ്ങുകയറ്റ...

വനിതകൾക്ക് തെങ്ങുകയറ്റ പരിശീലനം

text_fields
bookmark_border
നീലേശ്വരം: കുടുംബശ്രീ ജില്ല മിഷൻ കുടുംബശ്രീ ജോബ് കഫേ സ്കിൽ ആൻഡ്​ മാനേജ്മെന്റ് പരിശീലനകേന്ദ്രത്തി​ന്റെ നേതൃത്വത്തിൽ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിൽ വനിതകൾക്കായി തെങ്ങുകയറ്റവും യന്ത്രം ഉപയോഗിച്ചുള്ള കാടുവെട്ടൽ പരിശീലനവും നടത്തി. തുടർന്ന് ഇലക്ട്രിക്കൽ ആൻഡ് ​പ്ലംബിങ്​ വർക്ക് പരിശീലനം നടത്തിയവരുടെ സർട്ടിഫിക്കറ്റ് വിതരണവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ ഉഷ രാജു അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലമിഷൻ അസി. കോഓഡിനേറ്റർ ഡി. ഹരിദാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്​ ടി.പി. ശാന്ത, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ ഷൈജമ്മ ബെന്നി, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ കെ.വി. അജിത് കുമാർ, പഞ്ചായത്ത് അംഗങ്ങളായ ഉമേശൻ വേളൂർ, ടി. ബിന്ദു, കെ.വി. പ്രവീണ, എ.വി. രാജേഷ്, വി.ടി. വൈശാഖ്, പി.യു. ഷീല, കെ.വി. സീന എന്നിവർ സംസാരിച്ചു. .പടം :vanitha thengukayata pariseelanam.jpg കിനാനൂർ കരിന്തളം പഞ്ചായത്തിൽ വനിതകൾക്കായി നടത്തിയ തെങ്ങുകയറ്റ പരിശീലനം
Show Full Article
Next Story