Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2022 12:00 AM GMT Updated On
date_range 23 May 2022 12:00 AM GMTജൈവവൈവിധ്യ ദിനാചരണവും ശിൽപശാലയും
text_fieldsbookmark_border
തൃക്കരിപ്പൂർ: ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ ജൈവവൈവിധ്യ ദിനാചരണവും ശിൽപശാലയും സംഘടിപ്പിച്ചു. 'മാറുന്ന ലോകവും ജൈവ വൈവിധ്യവും' എന്ന വിഷയത്തിൽ സീക്ക് ഡയറക്ടർ ടി.പി. പത്മനാഭൻ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ.എം. ആനന്ദവല്ലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ സി. ചന്ദ്രമതി, ടി.എസ്. നജീബ്, വി.പി.പി. ശുഹൈബ്, ഗ്രാമ പഞ്ചായത്ത് മെംബർമാരായ കെ.വി. കാർത്യായനി, ഇ.ശശിധരൻ, എം. രജീഷ്ബാബു, സീത ഗണേഷ്, എം.ഷൈമ, എ.കെ.സുജ, കെ.വി. രാധ, ജൈവവൈവിധ്യ ബോർഡ് ജില്ല കോഓഡിനേറ്റർ കെ.വി.സച്ചിൻ എന്നിവർ സംസാരിച്ചു. സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന 'ഹരിതി വീഥി' പദ്ധതി എൻ. സുകുമാരൻ വിശദീകരിച്ചു. തൃക്കരിപ്പൂർ ഇ.കെ.നായനാർ സ്മാരക ഗവ. പോളിടെക്നിക് കോളജിലെയും തൃക്കരിപ്പൂർ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെയും എൻ.എസ്.എസ് വളന്റിയർമാർ, സി.ഡി.എസ് മെംബർമാർ, പരിസ്ഥിതി സ്നേഹികൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ ശിൽപശാലയിൽ പങ്കെടുത്തു. ആനന്ദ് പേക്കടം, കുടുംബശ്രീ ചെയർപേഴ്ൻ മാലതി, കെ.രമ്യ, കെ.കെ.സാജു, അനുഞ്ജ എന്നിവർ സംസാരിച്ചു. തമ്പാൻ ഈയ്യക്കാട് സ്വാഗതവും കെ.വി. കൃഷ്ണപ്രസാദ് വൈദ്യർ നന്ദിയും പറഞ്ഞു. പടം//tkp gramapanchayth jaiva.jpg തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ ശിൽപശാലയിൽ സീക്ക് ഡയറക്ടർ ടി.പി. പത്മനാഭൻ സംസാരിക്കുന്നു
Next Story