Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2022 12:09 AM GMT Updated On
date_range 22 May 2022 12:09 AM GMTഏകദിന പരിശീലന ക്ലാസ് സംഘടിപ്പിച്ചു
text_fieldsbookmark_border
കാഞ്ഞങ്ങാട്: കേരള കാർഷിക സർവകലാശാല പടന്നക്കാട് കാർഷിക കോളജ് വാർഷിക ആസൂത്രണ പദ്ധതിയായ 'പഴവർഗങ്ങളിൽനിന്നുള്ള മൂല്യശൃംഖലയുടെ നിലവാരമുയർത്തൽ' എന്ന വിഷയത്തിൽ ഉൾപ്പെടുത്തി ചക്കയുടെ മൂല്യവർധിത ഉൽപന്നങ്ങളുടെ സാധ്യതകൾ സംബന്ധിച്ച് . സൻെറർ ഫോർ സോഷ്യൽ ഡെവലപ്മെന്റ് ട്രസ്റ്റ് നീലേശ്വരത്തിന്റെ ആഭിമുഖ്യത്തിൽ പടന്നക്കാട് കാർഷിക കോളജിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത 50 പേർക്കായിരുന്നു ആദ്യഘട്ട പരിശീലനം. പരിപാടിയുടെ ഉദ്ഘാടനം കാർഷിക കോളജ് ഡീൻ ഡോ. പി.കെ. മിനി നിർവഹിച്ചു. ഡോ. ബി. രമേഷ് അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ഭാരവാഹികളായ സി. മോഹനൻ, പി.വി. ശൈലേഷ്ബാബു എന്നിവർ സംസാരിച്ചു. ഡോ. വി.കെ. ജസ്ന സ്വാഗതവും ഡോ. വി. കൃഷ്ണശ്രീ നന്ദിയും പറഞ്ഞു.
Next Story