Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2022 12:04 AM GMT Updated On
date_range 21 May 2022 12:04 AM GMTനാരായണൻ മാഷെ യാത്രയയക്കാൻ ഹരേക്കള ഹജ്ജബ്ബ എത്തും
text_fieldsbookmark_border
കാഞ്ഞങ്ങാട്: രാജ്യം പത്മശ്രീ നൽകി ആദരിച്ച കർണാടകയിലെ ഹരേക്കള ഹജ്ജബ്ബ മുക്കൂട് ഗവ. എൽ.പി സ്‌കൂളിലെത്തുന്നു. സ്കൂളിന്റെ 66ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ഹജ്ജബ്ബ എത്തുന്നത്. ഞായറാഴ്ച വൈകീട്ട് അഞ്ചിന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ വിരമിക്കുന്ന ഒയോളം നാരായണൻ മാസ്റ്ററെ ഹജ്ജബ്ബ ആദരിക്കും. തുടർന്ന് വേദിയിൽ കുട്ടികളുടെ കലാപരിപാടിയും പൂർവവിദ്യാർഥികളുടെ തിരുവാതിരയും അരങ്ങേറും. കുട്ടമത്ത് ശ്രീഹരി മാരാരും സംഘവും തായമ്പക അവതരിപ്പിക്കും. തുടർന്ന് നടക്കുന്ന പൊതു പരിപാടി അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ ഉദ്‌ഘാടനം ചെയ്യും. jajjabbala.jpg പത്മശ്രീ ഹരേക്കള ഹജ്ജബ്ബ
Next Story