Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2022 11:59 PM GMT Updated On
date_range 20 May 2022 11:59 PM GMTഎസ്.എഫ്.ഐ സെക്കുലർ ഫുഡ് ഫെസ്റ്റ്
text_fieldsbookmark_border
കാഞ്ഞങ്ങാട്: എസ്.എഫ്.ഐ 34ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മാതൃകം ജില്ല കമ്മിറ്റി നേതൃത്വത്തിൽ കാഞ്ഞങ്ങാട് അലാമിപ്പള്ളിയിൽ 'ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി' എന്ന പേരിൽ സെക്കുലർ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. ലത ഉദ്ഘാടനം ചെയ്തു. കെ.വി. ചൈത്ര അധ്യക്ഷത വഹിച്ചു. ജില്ലയിലെ വിദ്യാർഥിനികൾ പാകം ചെയ്ത ബീഫ്, പന്നി, ചിക്കൻ, മത്സ്യം, പൊറോട്ട, പായസം, അച്ചാറുകൾ, എണ്ണപ്പലഹാരങ്ങൾ, നാടൻ വിഭവങ്ങൾ തുടങ്ങി വൈവിധ്യങ്ങളാർന്ന ഭക്ഷണവിഭവങ്ങളാണ് ഫുഡ്‌ഫെസ്റ്റിൽ വിളമ്പിയത്. എസ്.എഫ്.ഐ ജില്ല പ്രസിഡന്റ് എം.ടി. സിദ്ധാർഥൻ, വിഷ്ണു ചേരിപ്പാടി, കെ. ചന്ദ്രലേഖ, കെ. അനീഷ് എന്നിവർ സംസാരിച്ചു. മാളവിക രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. knhd sfi food fest എസ്.എഫ്.ഐ സെക്കുലർ ഫുഡ് ഫെസ്റ്റിവൽ കാഞ്ഞങ്ങാട് നഗരസഭ സ്ഥിരംസമിതി ചെയർപേഴ്സൻ കെ. ലത ഉദ്ഘാടനം ചെയ്യുന്നു
Next Story