Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാലവര്‍ഷക്കെടുതി...

കാലവര്‍ഷക്കെടുതി നേരിടാൻ നഗരസഭയിൽ ഒരുക്കം

text_fields
bookmark_border
നീലേശ്വരം: കാലവര്‍ഷത്തിന്റെ മുന്നോടിയായി നഗരസഭ വിവിധ വകുപ്പ് തലത്തിൽ അടിയന്തര യോഗം അനക്‌സ് ഹാളില്‍ ചേര്‍ന്നു. നഗരസഭാധ്യക്ഷ ടി.വി. ശാന്ത അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി, വിവിധ സ്ഥിരംസമിതി ചെയര്‍മാന്മാരായ വി. ഗൗരി, പി. സുഭാഷ്, ദാക്ഷായണി കുഞ്ഞിക്കണ്ണന്‍, കൗണ്‍സിലര്‍മാരായ ഇ. ഷജീര്‍, പി. ഭാര്‍ഗവി, ഷംസുദ്ദീന്‍ അരിഞ്ചിറ, നീലേശ്വരം പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ രാജീവന്‍, നീലേശ്വരം വില്ലേജ് ഓഫിസര്‍ കെ.വി. ബിജു, പേരോല്‍ വില്ലേജ് ഓഫിസര്‍ വത്സല, നഗരസഭ സെക്രട്ടറി സി.കെ. ശിവജി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.പി. മോഹനന്‍, താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷീജലത, റവന്യൂ ഇന്‍സ്‌പെക്ടര്‍ കെ. മനോജ് കുമാര്‍ എന്നിവർ സംസാരിച്ചു. ഡ്രെയിനേജ് സംവിധാനം ഫലപ്രദമാക്കും. വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിന് തോടുകള്‍ ശുചീകരിക്കും. മുഴുവന്‍ വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റികളും മേയ് 31ന് മുമ്പ് വിളിച്ചു ചേര്‍ക്കും. വെള്ളം കയറാന്‍ സാധ്യതയുള്ള വാര്‍ഡുകളില്‍ ജാഗ്രത സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. വെള്ളക്കെട്ട് ഉണ്ടാവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പമ്പുസെറ്റ് വെച്ച് വെള്ളം പമ്പുചെയ്ത് ഒഴിവാക്കുന്നതിനുള്ള സംവിധാനം ഒരുക്കും. പ്രദേശത്തെ തോണികള്‍, ചെറുവള്ളങ്ങള്‍ എന്നിവയുടെ ലിസ്റ്റ് തയാറാക്കിവെക്കും. ദുരിതാശ്വാസ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തും. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ പേരുവിവരങ്ങള്‍ തയാറാക്കും. ദുരന്ത നിവാരണ സമിതി കോഓഡിനേറ്ററായി റവന്യൂ ഇന്‍സ്‌പെക്ടര്‍ കെ. മനോജ് കുമാറിനെ തീരുമാനിച്ചു. പടം :- kalavarsha yogam nlr.jpg നീലേശ്വരം നഗരസഭതല കാലവർഷക്കെടുതി ഏകോപിപ്പിക്കുന്നതിനായുള്ള യോഗം അധ്യക്ഷ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story