Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപ്രിന്റേര്‍സ്...

പ്രിന്റേര്‍സ് അസോസിയേഷന്‍ ധർണ

text_fields
bookmark_border
കാസര്‍കോട്: പേപ്പറിന്റെ അനിയന്ത്രിതമായ വിലവർധനക്കും ക്ഷാമത്തിനും അച്ചടി അനുബന്ധ സാമഗ്രികളുടെ വിലക്കയറ്റത്തിലും ജി.എസ്.ടി നിരക്ക് വർധനക്കുമെതിരെ കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ ജില്ല കമ്മിറ്റി കലക്ടറേറ്റിനുമുന്നില്‍ ധര്‍ണ നടത്തി. ജില്ലയിൽ പ്രസുകള്‍ അടച്ചിട്ടാണ് ജീവനക്കാരും കുടുംബാംഗങ്ങളുമുൾപ്പെടെ വിദ്യാനഗര്‍ ബി.സി റോഡ് ജങ്ഷനില്‍ ധർണ നടത്തിയത്. നിരവധി പേരുടെ ജീവനോപാധിയായ അച്ചടി മേഖലയെ സംരക്ഷിക്കണമെന്നും അനിയന്ത്രിത വിലക്കയറ്റം അടിയന്തരമായി തടയണമെന്നും ധര്‍ണ ഉദ്ഘാടനം ചെയ്ത് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് മുജീബ് അഹ്‌മദ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍, ഡി.സി.സി പ്രസിഡന്റ് അഡ്വ. പി.കെ. ഫൈസല്‍, ബി.ജെ.പി ജില്ല ജനറല്‍ സെക്രട്ടറി വിജയ് റൈ, സി.പി.എം കാസര്‍കോട് ഏരിയ സെക്രട്ടറി മുഹമ്മദ് ഹനീഫ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ട്രഷറര്‍ മാഹിന്‍ കോളിക്കര, പ്രിന്റേര്‍സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം. ജയറാം, കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ പ്രസിഡന്റ് പി.വി. രവീന്ദ്രന്‍, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ചെയര്‍മാന്‍ എ.കെ. ശ്യാംപ്രസാദ്, കാസര്‍കോട് സാഹിത്യവേദി സെക്രട്ടറി അഷ്‌റഫലി ചേരങ്കൈ, നഗരസഭാംഗം വരപ്രസാദ്, പ്രിന്റേര്‍സ് അസോസിയേഷന്‍ ജില്ല ട്രഷറര്‍ ടി.പി. അശോക് കുമാർ, പി.എം അബ്ദുല്‍ റഹ്‌മാന്‍, എന്‍. കേളു നമ്പ്യാര്‍, മുഹമ്മദ് സാലി, വി.ബി. അജയകുമാര്‍, രാജാറാം പെര്‍ള, ജനാർദനന്‍ മേലത്ത്, സി. സുധീഷ്, മൊയ്‌നു കാസര്‍കോട്, ഉദയകുമാര്‍, ഷംസീര്‍ അതിഞ്ഞാല്‍, മുഹമ്മദലി റെഡ്‌വുഡ്, സുഭാഷ് നാരായണന്‍, പുണ്ഡലിക ഷേണായ്, ഷിഫാനി മുജീബ്, എം.ജി. ജയചന്ദ്രന്‍, പി. സിന്ധു, വസന്ത തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി റജി മാത്യു സ്വാഗതവും ജില്ല കമ്മിറ്റിയംഗം കെ. പ്രഭാകരന്‍ നന്ദിയും പറഞ്ഞു. printers aso കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ കലക്ടറേറ്റിനുമുന്നില്‍ നടത്തിയ ധര്‍ണ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story