Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2022 5:29 AM IST Updated On
date_range 20 May 2022 5:29 AM ISTചെറുവത്തൂർ ശുചീകരിച്ചു
text_fieldsbookmark_border
ചെറുവത്തൂർ: ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചെറുവത്തൂർ ടൗൺ, ബസ് സ്റ്റാൻഡ് പരിസരം, മീൻ മാർക്കറ്റ് എന്നിവ ജനകീയ പങ്കാളിത്തത്തോടെ ശുചീകരിച്ചു. കുട്ടമത്ത് ജി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് വളന്റിയർമാർ, എസ്.പി.സി, അധ്യാപകർ, ജനപ്രതിനിധികൾ, ഹരിത കർമസേന, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.വി.രാഘവൻ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഡേവീസ് ജോസഫ്, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൻ കെ.ബാലചന്ദ്രൻ, ആരോഗ്യ പ്രവർത്തകൻ പി.ടി. മോഹനൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. രമണി, ബ്ലോക്ക് മെംബർ എം. കുഞ്ഞിരാമൻ, സി. വിജയൻ, ടി. രാജൻ എന്നിവർ നേതൃത്വം നൽകി. പടം..ചെറുവത്തൂർ പഞ്ചായത്ത് ടൗൺ ശുചീകരണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
