Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 11:58 PM GMT Updated On
date_range 19 May 2022 11:58 PM GMTഭക്ഷ്യവിഷബാധ: പ്രതിരോധം ഊർജിതമാക്കും
text_fieldsbookmark_border
കാഞ്ഞങ്ങാട്: ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനം ഊർജിതമാക്കാൻ തീരുമാനം. ആരോഗ്യ വകുപ്പിന്റെയും ഭക്ഷ്യസുരക്ഷ വകുപ്പിന്റെയും നേതൃത്വത്തിൽ കാഞ്ഞങ്ങാട് ദേശീയാരോഗ്യ ദൗത്യം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഹോട്ടല്‍, റസ്റ്റാറൻറ്, വ്യാപാരി വ്യവസായി ഉടമകള്‍, ബന്ധപ്പെട്ട സംഘടന പ്രതിനിധികള്‍ എന്നിവരുടെ യോഗത്തിലാണ് തീരുമാനം. ഹോട്ടലുകളിലും ഭക്ഷണ നിര്‍മാണ വിതരണ യൂനിറ്റുകളിലും ശുദ്ധമായ കുടിവെള്ള ലഭ്യത, ഭക്ഷണ ശുചിത്വം എന്നിവ ഉറപ്പുവരുത്താൻ ധാരണയായി. ഇത്തരം സ്ഥാപനങ്ങളില്‍ കുടിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ. പാത്രങ്ങള്‍ കഴുകുന്നതിനും ചൂടുവെള്ളം ഉപയാഗിക്കണം. സ്ഥാപനങ്ങളും പരിസരവും വൃത്തിയുള്ളതാണെന്ന് ഉടമകള്‍ ഉറപ്പുവരുത്തണം. ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കും. തൊഴിലാളികള്‍ക്കിടയിലെ പാചക ശുചിത്വം, വ്യക്തിശുചിത്വം എന്നിവ ഉറപ്പുവരുത്തുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും. ആറു മാസത്തിലൊരിക്കല്‍ വെള്ളം പരിശോധിച്ച് അതിന്റെ റിപ്പോര്‍ട്ടും തൊഴിലാളികളുടെ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും സ്ഥാപനത്തില്‍ സൂക്ഷിക്കണം. ഫ്രീസറിൽ സൂക്ഷിക്കുന്ന വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങൾ ഫുഡ്ഗ്രേഡ് പാത്രത്തില്‍ അടച്ച് പ്രത്യേകം സൂക്ഷിക്കണം. തൊഴിലാളികള്‍ ഗ്ലൗസ്, ഹെഡ് ക്യാപ് എന്നിവ ധരിക്കണം. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.വി. രാംദാസ്, ജില്ല സർവെയ്‍ലന്‍സ് ഓഫിസര്‍ ഡോ. എ.ടി. മനോജ്, ഫുഡ് സേഫ്റ്റി ഓഫിസര്‍മാരായ കെ. സുജയന്‍, കെ.പി. മുസ്തഫ, എസ്. ഹേമാംബിക, ജില്ല വി.ബി.ഡി ഓഫിസര്‍ വി. സുരേശന്‍, ടെക്നിക്കല്‍ അസി. കെ.പി. ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Next Story