Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:29 AM IST Updated On
date_range 19 May 2022 5:29 AM ISTഒരുലക്ഷം സംരംഭങ്ങള്‍; ബോധവത്കരണ പരിപാടി ആരംഭിച്ചു
text_fieldsbookmark_border
കാസർകോട്: 'ഒരുവർഷം ഒരുലക്ഷം സംരംഭങ്ങൾ' പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത്തല ബോധവത്കരണ പരിപാടികൾക്ക് തുടക്കമായി. ജില്ലയില്‍ ആദ്യമായി ബേഡഡുക്ക പഞ്ചായത്തില്‍ ബോധവത്ക്കരണ പരിപാടി നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ സംരംഭകർക്ക് വായ്പ, ലൈസന്‍സിങ്, സബ്‌സിഡി മേളകള്‍ നടത്തും. ജില്ലയിലെ വ്യവസായ പാര്‍ക്കുകളില്‍ സ്ഥലം ആവശ്യപ്പെടുന്നവര്‍ക്ക് അനുവദിക്കുമെന്നും ജില്ല വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത്ത് കുമാര്‍ പറഞ്ഞു. ഫോട്ടോ: 'ഒരുവര്‍ഷം ഒരുലക്ഷം സംരംഭങ്ങള്‍' പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത്തല ബോധവത്കരണ പരിപാടി ബേഡഡുക്ക പഞ്ചായത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story