Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:29 AM IST Updated On
date_range 19 May 2022 5:29 AM ISTമടിക്കൈ കന്നാടം ഉറൂസ് നാളെ ആരംഭിക്കും
text_fieldsbookmark_border
കാഞ്ഞങ്ങാട്: മടിക്കൈ കന്നാടം മഖാം ഉറൂസ് വെള്ളിയാഴ്ച മുതൽ 23 വരെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഉച്ചക്ക് കന്നാടം ജമാഅത്ത് പ്രസിഡന്റ് ബി.കെ. ഷാഹുൽ ഹമീദ് പതാക ഉയർത്തും. രാത്രി എട്ടിന് നടക്കുന്ന സ്വലാത്ത് വാർഷികത്തിനും മജ്‌ലിസുന്നൂറിനും ശരീഫ് മൗലവി നേതൃത്വം നൽകും. വൈകീട്ട് അഞ്ചിന് ദഫ്മുട്ട് മത്സരമുണ്ടാകും. തുടർന്ന് യു.കെ. മുഹമ്മദ് ഹനീഫ് നിസാമി മുഖ്യപ്രഭാഷണം നടത്തും. 22ന് നടക്കുന്ന സമാപന സമ്മേളനം സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് കുഞ്ഞഹമ്മദ് ഹാജി പാലക്കി മുഖ്യാതിഥിയാകും. എം.എ. നൗഷാദ് ബാഖവി മുഖ്യപ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ കെ.പി. ഷെരീഫ്, ബി.കെ. ഷാഹുൽ ഹമീദ്, ഫൈസൽ കന്നാടം, ഷരീഫ് മൗലവി, ലത്തീഫ് കന്നാടം, എം.എച്ച്. ഷെരീഫ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story