Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസേവാദൾ ജില്ല കൺവെൻഷൻ

സേവാദൾ ജില്ല കൺവെൻഷൻ

text_fields
bookmark_border
കാസർകോട്: സേവാദൾ ജില്ല കൺവെൻഷനും സംസ്ഥാന ചീഫ് ഓർഗനൈസർ ആയി ചുമതലയേറ്റ രമേശൻ കരുവാച്ചേരിക്കുള്ള സ്വീകരണവും ഡി.സി.സി പ്രസിഡന്റ്‌ പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് സേവാദൾ അഡ്വൈസറി ബോർഡ് അംഗം ആർ.കെ. മക്കനായി, മുൻ സംസ്ഥാന ഓർഗനൈസർ സി.എച്ച്. വിജയൻ എന്നിവരെയും ബാല സേവാദൾ ഉദുമ മണ്ഡലത്തിലെ ചെണ്ടമേളം പരിശീലനം പൂർത്തീകരിച്ച കുട്ടികളെയും ആദരിച്ചു. സേവാദൾ ജില്ല പ്രസിഡൻറ് ഷിബു കടവംങ്കാനം അധ്യക്ഷത വഹിച്ചു. ഡി.സി.സി മുൻ പ്രസിഡന്റ്‌ ഹക്കീം കുന്നിൽ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വിനോദ് കുമാർ പള്ളയിൽ വീട്, കരുൺ താപ്പ, കെ.വി. സുധാകരൻ, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ബി.പി. പ്രദീപ്കുമാർ, സേവാദൾ മഹിള സംസ്ഥാന പ്രസിഡൻറ് ജയകുമാരി, കർണാടക സംസ്ഥാന സേവാദൾ സെക്രട്ടറി ഗോവിന്ദ റെഡി, ഡി.കെ.ടി.എഫ് ജില്ല പ്രസിഡൻറ് വാസുദേവ്, വി. ഗോപി, ബ്ലോക്ക് പ്രസിഡന്റുമാരായ രാജൻ പെരിയ, ഉസ്മാൻ കടവത്ത് എന്നിവർ സംസാരിച്ചു. സേവാദൾ ജില്ല സെക്രട്ടറി ഉദ്ദേഷ് കുമാർ സ്വാഗതവും സ്കറിയാ തോമസ് നന്ദിയും പറഞ്ഞു. ലോക ക്വിസിങ് ചാമ്പ്യൻഷിപ് നാലിന് കാസർകോട്: ലോക ക്വിസിങ് ചാമ്പ്യൻഷിപ്പിന്റെ ഇരുപത്തി രണ്ടാം എഡിഷൻ ജൂൺ നാലിന് കാസർകോട് ഗവ. കോളജിൽ നടക്കും. കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട് രക്ഷാധികാരിയായും കാസർകോട് ഗവ. കോളജ് പ്രിൻസിപ്പൽ ഡോ. രമ ചെയർപേഴ്സൻ ആയും സംഘാടക സമിതി രൂപവത്കരിച്ചു. പ്രഫ. വി. ഗോപിനാഥൻ (കോഓഡിനേറ്റർ), മുഹമ്മദ്‌ നിസാർ പെറുവാഡ് (പ്രോക്ടർ), ഡോ. ഇഫ്തികാർ അഹ്‌മദ്, ജീതേഷ് മണിയാട്ട്, പദ്മനാഭൻ, പ്രഭാകരൻ ഇരിയണ്ണി, ഹിഷാം ബാളിയൂർ, ഷരീഫ് പള്ളഞ്ചി എന്നിവരാണ് മറ്റ് ഭാരവാഹികൾ. ഉച്ചക്ക് രണ്ടിന് പ്രായ-വിദ്യാഭ്യാസ ഭേദ​െമന്യേ ലോകമെങ്ങും ഒരേ ചോദ്യങ്ങളുമായി മൂന്നു മണിക്കൂര്‍ എഴുത്തു പരീക്ഷയുടെ മാതൃകയില്‍ നടക്കുന്ന മത്സരം ഐ.ക്യൂ.ഐ കാസർകോട് ചാപ്റ്ററും കാസർകോട് ഗവ. കോളജും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. മത്സരാർഥികള്‍ രജിസ്റ്റര്‍ ചെയ്യണം. iqakerala@gmail.com എന്ന ഇമെയിലിലോ, 77369 30205, +91 9074000393 എന്നീ നമ്പരുകളിലോ ബന്ധപ്പെടാം. വിവരങ്ങൾക്ക് IQA Asia ഫേസ് ബുക് /ഇൻസ്റ്റാഗ്രാം പേജുകളും സന്ദർശിക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story