Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപുരസ്കാര വിതരണവും...

പുരസ്കാര വിതരണവും ശിൽപശാലയും

text_fields
bookmark_border
കാഞ്ഞങ്ങാട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ഗ്രാമപഞ്ചായത്തുകൾക്കുള്ള കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രഥമ ഉപജീവന പുരസ്കാര വിതരണവും ജി.ഐ.എസ് ആക്ഷൻ പ്ലാൻ അപാകതകളും തിരുത്തലുകളും സംബന്ധിച്ച ശിൽപശാലയും ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ഏറ്റവും മികച്ച പഞ്ചായത്തിനുള്ള പ്രഥമ ഉപജീവന പുരസ്കാരം ലഭിച്ചത് മടിക്കൈ ഗ്രാമപഞ്ചായത്തിനാണ്. രണ്ടാം സ്ഥാനം പുല്ലൂർ പെരിയപഞ്ചായത്തിന് ലഭിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ്​ പി. ബേബി ബാലകൃഷ്ണൻ പുരസ്കാര വിതരണവും ശിൽപശാലയുടെ ഉദ്ഘാടനവും നിർവഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ അധ്യക്ഷതവഹിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീതയും ഭരണസമിതി അംഗങ്ങളും പഞ്ചായത്ത് ജീവനക്കാരും പുരസ്കാരം ഏറ്റുവാങ്ങി. രണ്ടാം സ്ഥാനം നേടിയ പുല്ലൂർ-പെരിയ പഞ്ചായത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്​ കെ. മണികണ്ഠൻ പുരസ്കാരം സമ്മാനിച്ചു. ജോയന്റ് പ്രോഗ്രാം കോഓഡിനേറ്ററും പ്രോജക്ട് ഡയറക്ടറുമായ കെ. പ്രദീപൻ പുരസ്കാര പ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റുമാരായ ടി. ശോഭ, എസ്. പ്രീത, എം. കുമാരൻ, സി.കെ. അരവിന്ദാക്ഷൻ, ബ്ലോക്ക് വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ എം. അബ്ദുറഹിമാൻ, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ കെ. സീത, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ എം.കെ. വിജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. എം.കെ. ബാബുരാജ്, എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്​ കെ.വി. ശ്രീലത സ്വാഗതവും ജോ. ബി.ഡി. ഒ എസ്​. ജയപ്രകാശ് നന്ദിയും പറഞ്ഞു. knhd jilla panchayath award കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രഥമ ഉപജീവന പുരസ്കാരം ജില്ല പഞ്ചായത്ത് പ്രസിഡന്റിൽനിന്ന്​ മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്​ എസ്. പ്രീതയും മെംബർമാരും ജീവനക്കാരും ചേർന്ന് ഏറ്റുവാങ്ങുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story