Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:29 AM IST Updated On
date_range 18 May 2022 5:29 AM ISTഎന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാര വിതരണം ഓണ്‍ലൈനിലൂടെ
text_fieldsbookmark_border
കാസർകോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള നഷ്ടപരിഹാരം കൈമാറാന്‍ ജില്ല ഭരണകൂടം ഓണ്‍ലൈന്‍ സംവിധാനമൊരുക്കും. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിന് രൂപപ്പെടുത്തിയ പോര്‍ട്ടലിന്റെ മാതൃകയിലാണ് പോര്‍ട്ടല്‍ സജജീകരിക്കുക. പോര്‍ട്ടല്‍ പ്രവര്‍ത്തനക്ഷമമാവുന്നതോടുകൂടി എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാരത്തിന് അര്‍ഹരായവര്‍ അപേക്ഷയുമായി കലക്ടറേറ്റിലേക്ക് വരേണ്ട സാഹചര്യം ഒഴിവാകുമെന്ന് ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പറഞ്ഞു. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഏതാനും ദിവസങ്ങള്‍ക്കകം പ്രവര്‍ത്തനക്ഷമമാകും. അടുത്തുള്ള അക്ഷയ സെന്റര്‍, അല്ലെങ്കില്‍ വില്ലേജ് ഓഫിസ് മുഖാന്തരം ഈ പോര്‍ട്ടലിലൂടെ അപേക്ഷിച്ചാല്‍ മതിയാവും. എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാരത്തിന് ജില്ലയില്‍ 733 പേർ അര്‍ഹരാണെന്നാണ് ഇതുവരെ കണ്ടെത്തിയത്. സഹായധനത്തിന് അര്‍ഹരായവരെ കണ്ടെത്താനുള്ള പരിശോധന മൂന്നാഴ്ചക്കകം പൂര്‍ത്തിയാക്കുമെന്നും കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story