Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:31 AM IST Updated On
date_range 17 May 2022 5:31 AM ISTഎല്‍.ബി.എസ് എൻജി.കോളജിലെ പദ്ധതികള്‍ മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും
text_fieldsbookmark_border
കാസർകോട്: എല്‍.ബി.എസ് കോളജിന് 2021-22 കാലയളവില്‍ സര്‍ക്കാര്‍ അനുവദിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം മേയ് 17ന് ചൊവ്വാഴ്ച വൈകീട്ട് 3ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിക്കും. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിക്കും. കാസര്‍കോട് നിക്ഷേപത്തിന് ലിങ്ക് ഗ്രൂപ് ജില്ല കലക്ടറുമായി കൂടിക്കാഴ്ച നടത്തി കാസർകോട്: അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന കോഴ്സുകള്‍ ആരംഭിക്കാന്‍ യു.കെ. ആസ്ഥാനമായ ലിങ്ക് ഗ്രൂപ് ജില്ലയില്‍ നിക്ഷേപം നടത്തും. കമ്പനിയുടെ ഇന്ത്യന്‍ പതിപ്പായ ലിങ്ക് ഔട്ട്സോഴ്സ് സൊല്യൂഷന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അസാപ്പുമായി ചേര്‍ന്ന് ഹ്രസ്വ കാല കോഴ്സുകള്‍ ആരംഭിക്കും. കോഴ്സിനൊപ്പം പ്ലേസ്മൻെറും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി മേയ് 11 ന് കമ്പനിയും അസാപ്പും പത്ത് വര്‍ഷത്തെ കരാറില്‍ ഒപ്പിട്ടിരുന്നു. ആറ് മാസം, മൂന്ന് മാസം നീളുന്ന ഐ.ടി അനുബന്ധ കോഴ്സുകള്‍ ജൂലൈ മാസത്തോടെ ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം. പ്രാഥമിക പരിശീലന കോഴ്സ് പൂര്‍ത്തിയാക്കിയശേഷം ഉദ്യോഗാര്‍ഥികളെ പ്ലേസ്മൻെറിനു പ്രാപ്തരാക്കാന്‍ ഇന്ത്യയിലോ വിദേശത്തോ പരിശീലനം നല്‍കും. പരിശീലന കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്ത്യയിലും വിദേശത്തും മികച്ച കമ്പനികളില്‍ ജോലി ലഭിക്കുമെന്ന് കമ്പനി പ്രതിനിധികള്‍ പറഞ്ഞു. നിലവില്‍ കാസര്‍കോട് അസാപ് ഓഫിസിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ലിങ്ക് ഗ്രൂപ് സി.ഇ.ഒ. ജാമി സോബ്റാനി ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദുമായി കൂടിക്കാഴ്ച നടത്തി. കോഴ്സുകള്‍ ആരംഭിക്കാനുള്ള കെട്ടിടം ആസ്ട്രല്‍ വാച്ചസിന്റെ ഭൂമിയില്‍ പരിഗണിക്കാമെന്ന് യോഗത്തില്‍ ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത് കുമാര്‍ അറിയിച്ചു. കാസര്‍കോട് ജില്ലയില്‍ നിക്ഷേപകര്‍ക്ക് സാധ്യത കൂടുതലാണെന്നും ജില്ലയിലെ നിക്ഷേപം വര്‍ധിപ്പിക്കാനായി നിരവധി നിക്ഷേപക സൗഹൃദ പരിപാടികള്‍ നടത്തിവരുകയാണെന്നും ജില്ല കലക്ടര്‍ പറഞ്ഞു. ലിങ്ക് ഔട്ട്സോഴ്സ് സൊല്യൂഷന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ഹരീഷ് കുമാര്‍, എച്ച്.ആര്‍. മാനേജര്‍ ഷിബു മേലത്ത്, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് കാസര്‍കോട് ചാപ്റ്റര്‍ ചെയര്‍മാന്‍ ശ്യാം പ്രസാദ് തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. collector അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന കോഴ്‌സുകള്‍ ആരംഭിക്കുന്നതിനായി യു.കെ ആസ്ഥാനമായ ലിങ്ക് ഗ്രൂപ് കമ്പനി പ്രതിനിധികള്‍ ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദുമായി കൂടിക്കാഴ്ച നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story