Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:28 AM IST Updated On
date_range 17 May 2022 5:28 AM ISTകബഡി സമ്മർ കോച്ചിങ് ക്യാമ്പിന് തുടക്കം
text_fieldsbookmark_border
ഉദുമ: ജില്ല സ്പോർട്സ് കൗൺസിൽ സഹകരണത്തോടെ പള്ളം വിക്ടറി ക്ലബിന്റെ ആഭിമുഖ്യത്തിലുള്ള കബഡി സമ്മർ കോച്ചിങ് ക്യാമ്പിന് പള്ളത്ത് തുടക്കമായി. ഈ മാസം 21 വരെയാണ് കുട്ടികൾക്ക് ക്യാമ്പ്. ജില്ലയിൽ വിവിധ സ്ഥലങ്ങളിലായി 20 ഇനങ്ങളിൽ ജില്ല സ്പോർട്സ് കൗൺസിൽ സമ്മർ കോച്ചിങ് ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. പള്ളം വിക്ടറി ക്ലബിൽ നടന്ന ചടങ്ങിൽ ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് പി. ഹബീബ് റഹ്മാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് രാഹുൽ ആർ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബേക്കൽ ഡിവൈ.എസ്.പി സി.കെ. സുനിൽ കുമാർ മുഖ്യാതിഥിയായി. ജില്ല സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടിവ് അംഗം പള്ളം നാരായണൻ, ക്ലബ് മുൻ പ്രസിഡന്റ് പ്രഭാകരൻ തെക്കേക്കര, ഗൾഫ് പ്രതിനിധി വി.വി. കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി കെ.ടി. ഹരികൃഷ്ണൻ സ്വാഗതവും മുൻ പ്രസിഡന്റ് മുരളി പള്ളം നന്ദിയും പറഞ്ഞു. പടം uduma kabadi കബഡി സമ്മർ കോച്ചിങ് ക്യാമ്പ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി. ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story