Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightചെറുവത്തൂരിൽ പേപ്പട്ടി...

ചെറുവത്തൂരിൽ പേപ്പട്ടി ശല്യം; ഒരാൾക്ക് കടിയേറ്റു

text_fields
bookmark_border
ചെറുവത്തൂർ: ചെറുവത്തൂരിൽ പേപ്പട്ടിശല്യം രൂക്ഷമായി. കഴിഞ്ഞദിവസം ഒരാൾക്ക് കടിയേറ്റു. ദേശാഭിമാനി ജീവനക്കാരൻ ചെറുവത്തൂരിലെ ടി. രാജീവനാണ് തെരുവുപട്ടികളുടെ ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെ റെയിൽവേ സ്‌റ്റേഷൻ റോഡിലെ വീട്ടിൽ നിന്നും പുറത്തിറങ്ങുന്നതിനിടെ പട്ടി ഓടിവന്ന്‌ കടിക്കുകയായിരുന്നു. ഇദ്ദേഹത്തെ കാസർകോട്‌ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുദിവസം മുമ്പ്‌ ഇതുവഴി നടന്നുപോവുകയായിരുന്ന ദിനേശ്‌ ബീഡി തൊഴിലാളികളെയും പട്ടി ആക്രമിച്ചിരുന്നു. ചെറുവത്തൂർ റെയിൽവേ സ്‌റ്റേഷൻ റോഡും പരിസരവും തെരുവുപട്ടികളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്‌. അലഞ്ഞുതിരിയുന്നവ രാത്രിയോടെ കൂട്ടമായെത്തി ഇവിടെയുള്ള കെട്ടിടത്തിന്റ പാർക്കിങ് ഏരിയയിൽ തമ്പടിക്കും. റെയിൽവേ സ്‌റ്റേഷനിലേക്കും ഈ റോഡിലുള്ള സ്ഥാപനങ്ങളിലേക്കും നിരവധി പേരാണ്‌ ദിവസവും കാൽനടയായി പോകുന്നത്‌. രാത്രിയിൽ ട്രെയിനിറങ്ങി വരുന്നവരും ടൗണിലെത്താൻ ഈ റോഡിനെയാണ്‌ ആശ്രയിക്കാറുള്ളത്‌. തെരുവുപട്ടികൾ ഇവർക്ക്‌ ഭീഷണി ഉയർത്തുകയാണ്‌.
Show Full Article
Next Story