Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:32 AM IST Updated On
date_range 16 May 2022 5:32 AM ISTപെരിയ ഇരട്ടക്കൊല: വിചാരണ നാളെ തുടങ്ങും
text_fieldsbookmark_border
കാസർകോട്: നാടിനെ നടുക്കിയ പെരിയ ഇരട്ട കൊലക്കേസിൽ വിചാരണ നടപടികൾ ചൊവ്വാഴ്ച ആരംഭിക്കും. കേസിലെ മുഴുവൻ പ്രതികളും എറണാകുളം സി.ബി.ഐ കോടതിയിൽ ഹാജരാവണം. സി.പി.എം ജില്ല സെക്രേട്ടറിയറ്റംഗവും മഞ്ചേശ്വരം ഏരിയ സെക്രട്ടറിയും മുൻ എം.എൽ.എയുമായ കെ.വി. കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ, ഉദുമ ഏരിയ കമ്മിറ്റിയംഗം രാഘവൻ വെളുത്തോളി, കെ.വി. ഭാസ്കരൻ, ഗോപകുമാർ, പി.വി. സന്ദീപ്, എ. ബാലകൃഷ്ണൻ തുടങ്ങിയ നേതാക്കളും ഹാജരാവണം. ഒന്നാം പ്രതി എച്ചിലടുക്കത്തെ എ. പീതാംബരൻ, എച്ചിലടുക്കത്തെ സി.ജെ. സജി ജോർജ്, തളിപ്പറമ്പ് ചപ്പാരപ്പടവിലെ കെ.എം. സുരേഷ്, ഓട്ടോ ഡ്രൈവർ എച്ചിലടുക്കത്തെ കെ. അനിൽകുമാർ, കല്യോട്ടെ ജി.ഗിജിൻ, ജീപ്പ് ഡ്രൈവർ കല്യോട്ട് പ്ലാക്കാതൊട്ടിയിൽ ആർ.ശ്രീരാഗ്, കുണ്ടംകുഴി മലാങ്കാട്ടെ എ. അശ്വിൻ, പാക്കം വെളുത്തോളിയിലെ എ.സുബീഷ്, തന്നിതൊട്ടെ എം.മുരളി, ടി. രജ്ഞിത്, പ്രദീപ് എന്ന കുട്ടൻ, ആലക്കോട്ടെ ബി. മണികണ്ഠൻ, സുരേന്ദ്രൻ എന്ന വിഷ്ണു സുര, എ. മധു, റെജി വർഗീസ്, എ. ഹരിപ്രസാദ് തുടങ്ങിയ 24 പേരാണ് പ്രതികൾ. ഇതിൽ 17 പേർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 2019 ഫെബ്രുവരി 17 ന് രാത്രിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയത്. കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘംചേരൽ, മാരകായുധങ്ങൾ ഉപയോഗിച്ച് മുറിവേൽപ്പിക്കൽ, തെളിവ് നശിപ്പിക്കൽ, ആയുധ നിരോധന നിയമം, കുറ്റവാളികളെ സംരക്ഷിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് സുപ്രീംകോടതിയുടെ നിർദേശപ്രകാരാണ് സി.ബി.ഐ ഏറ്റെടുത്തത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സി.ബി.ഐ കുറ്റപത്രത്തിൽ പറയുന്നു. വിചാരണ നടപടികൾ ആരംഭിക്കുന്നതോടെ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കൊല്ലപ്പെട്ടവരുടെ കുടുംബവും പാർട്ടിപ്രവർത്തകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story