Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:28 AM IST Updated On
date_range 16 May 2022 5:28 AM ISTകൃപേഷ് -ശരത് ലാൽ കുടുംബത്തെ മരണം വരെ നെഞ്ചിലേറ്റും -രാഹുൽ മാങ്കൂട്ടം
text_fieldsbookmark_border
കാഞ്ഞങ്ങാട് : കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്ക് ആവേശം നൽകുന്ന പേരായി കൃപേഷും ശരത് ലാലും മാറിയെന്നും ആ കുടുംബത്തെ മരണം വരെ സംരക്ഷിക്കുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടം. കല്ല്യോട്ട് രാജീവ്ജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ജവഹർ ബാൽ മഞ്ച് കല്ല്യോട്ട് യൂനിറ്റി 16ാമത് വാർഷികാഘോഷവും കലാസന്ധ്യയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ തലമുറയെ ദിശാബോധത്തോടെ മുന്നോട്ട് നയിക്കാൻ അവരുടെ കലാപരവും കായികപരവുമായ കഴിവുകൾ പരിപോഷിപ്പിക്കാൻ ജവഹർ ബാൽ മഞ്ചിന്റെ പ്രവർത്തനങ്ങളിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. ക്ലബ് പ്രസിഡന്റ് അജി കല്ല്യോട്ട് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ല കൺവീനർ എ. ഗോവിന്ദൻ നായർ, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ബാബുരാജ്, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ബി.പി. പ്രദീപ് കുമാർ, ബാൽ മഞ്ച് ജില്ല ചെയർമാൻ രാജേഷ് പള്ളിക്കര, പുല്ലൂർ പെരിയ പഞ്ചായത്തംഗവും യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് കൂടിയായ രതീഷ് കാട്ടുമാടം, അക്ഷയ് ദാമോദരൻ,ശ്രീകാന്ത് പുല്ലുമല, രക്തസാക്ഷികളുടെ പിതാക്കളായ സത്യനാരായണൻ, കെ. കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. jawaher bal manch.jpg ജവഹർ ബാൽ മഞ്ച് കല്ല്യോട്ട് യൂനിറ്റി 16ാമത് വാർഷികാഘോഷവും കലാസന്ധ്യയും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടം ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story