Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightറോഡുപണിക്കിടെ...

റോഡുപണിക്കിടെ കണ്ടെത്തിയ പെരുമ്പാമ്പിൻമുട്ടകൾ വിരിഞ്ഞു; ഇനി കാട്ടി​ലേക്ക്​

text_fields
bookmark_border
കാസർകോട്​: ആറുവരിപ്പാത പ്രവൃത്തിക്കിടെ കണ്ടെത്തിയ പെരുമ്പാമ്പിൻമുട്ടകൾ വിരിഞ്ഞു. അടുക്കത്ത്​ ബയലിനുസമീപം 55ഓളം മുട്ടകളാണ്​ കണ്ടെത്തിയത്​. സംഭവമറിഞ്ഞ്​ സ്​ഥലത്തെത്തിയ കാസർകോട് ഫോറസ്റ്റ് അധികൃതർ സമീപത്തെ സാമൂഹിക പ്രവർത്തകൻ അമീറിനോട്​ മുട്ടകൾ സുരക്ഷിതമായി സൂക്ഷിക്കാൻ നിർദേശിച്ചിരുന്നു. അമീർ മുട്ടകൾ വീട്ടിലെത്തിച്ചു സൂക്ഷിച്ചു. ഇതിൽനിന്ന് മുട്ടകൾ വിരിഞ്ഞ് കഴിഞ്ഞ ദിവസം പെരുമ്പാമ്പിൻ കുഞ്ഞുങ്ങൾ പുറത്തിറങ്ങി. മറ്റുമുട്ടകൾ വിരിയാറായിട്ടുണ്ട്. കുഞ്ഞുങ്ങളെ കാട്ടിൽ സുരക്ഷിതമായി കൊണ്ടുവിടുമെന്ന് ഫോറസ്റ്റ് അധികൃതർ വ്യക്തമാക്കി. perumbambu അടുക്കത്ത്​ ബയലിൽ കണ്ടെത്തിയ പെരുമ്പാമ്പിൻമുട്ടകൾ വിരിഞ്ഞ നിലയിൽ
Show Full Article
Next Story