Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമോഷണമുതലിൽനിന്ന് ജോബി...

മോഷണമുതലിൽനിന്ന് ജോബി ജോര്‍ജ്​ ധൂര്‍ത്തടിക്കുന്നത് ലക്ഷങ്ങള്‍

text_fields
bookmark_border
കാസര്‍കോട്: നഗരത്തിലെ ജ്വല്ലറിയില്‍നിന്ന് ഒന്നരപ്പവന്‍ സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ ഇടുക്കി തൊടുപുഴ സ്വദേശി ജോബി ജോര്‍ജിന്‍റെ വഴികൾ ധൂർത്തിന്‍റേതെന്ന്​ ​പൊലീസ്​. ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ പൊലീസിനെ ഞെട്ടിച്ചു. ലക്ഷക്കണക്കിന് രൂപയാണ് ജോബിയുടെ അക്കൗണ്ടിലുള്ളത്. വഴിവിട്ട മാർഗങ്ങളിലൂടെ സമ്പാദിക്കുന്ന പണം ആഡംബര ജീവിതത്തിനുവേണ്ടി ചെലവഴിക്കുകയാണ്​. ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിത്യസന്ദര്‍ശകനാണെന്ന് പൊലീസ് പറയുന്നു. അവിടത്തെ കാസനോവയാണ്​ ഏറെ പ്രിയം. വന്‍കിട സിനിമ നടികളും മോഡലുകളും അടക്കമുള്ളവര്‍ എത്തുന്ന സ്ഥലമാണ്​ കാസനോവ. ഇവരുമായി ബന്ധം സ്ഥാപിച്ച് പണമുണ്ടാക്കുന്നതും ധൂര്‍ത്തടിക്കുന്നതും ജോബിയുടെ ഹോബിയാണെന്ന് പൊലീസ് വ്യക്തമാക്കി. ഗോവ ക്ലബുകളുടെ ഇടനിലക്കാരനായും പ്രവർത്തിക്കുന്നു. അതിനായി പുതിയ ആപ്ലിക്കേഷനും സ്വന്തമായുണ്ട്​. ജോബി ജോര്‍ജിന് കാസര്‍കോട്ടെ പ്രമുഖരുമായി ബന്ധമുണ്ടോയെന്ന്​ അന്വേഷിച്ചുവരുകയാണെന്ന്​ പൊലീസ്​ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story