Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightനീലേശ്വരം എടത്തോട്...

നീലേശ്വരം എടത്തോട് റോഡിൽ വീണ്ടും വാഹനാപകടം; മിനിലോറി മറിഞ്ഞു

text_fields
bookmark_border
നീലേശ്വരം: അപകടം വിട്ടൊഴിയാതെ നീലേശ്വരം എടത്തോട് റോഡ്. നരിമാളം മുതല്‍ ചായ്യോത്തുവരെയുള്ള ഭാഗത്താണ് അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നത്. ശനിയാഴ്ച ഉച്ചയോടെ കോഴിത്തീറ്റയുമായി വന്ന മിനിലോറി പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞാണ് വീണ്ടും അപകടമുണ്ടായത്. ഡ്രൈവർ കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് തുടര്‍ച്ചയായുണ്ടാകുന്ന അപകടങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. നരിമാളം മുതല്‍ ചായ്യോത്തുവരെയുള്ള ടാറിങ് പൂര്‍ത്തിയായ ശേഷമുള്ള പത്താമത്തെ അപകടമാണ് ശനിയാഴ്ച ഉച്ചയോടെ നടന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ തുടര്‍ച്ചയായി അപകടം നടന്നിരുന്നു. മിനിലോറി മറിഞ്ഞതിനു തൊട്ടടുത്തുള്ള പലചരക്ക് കടയിലുള്ളവര്‍ തലനാരിഴക്കാണ് വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. ആസൂത്രണമില്ലാതെ റോഡ് പണിതതിലെ അശാസ്ത്രീയതയാണ് തുടര്‍ച്ചയായുള്ള അപകടങ്ങള്‍ക്ക് കാരണമെന്നാരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. അധികാരികളുടെ മൂക്കിന്‍ തുമ്പില്‍ അപകടങ്ങള്‍ പതിവായിട്ടും ഉദ്യോഗസ്ഥരാരുംതന്നെ തിരിഞ്ഞുനോക്കുന്നില്ലെന്നും ഇവര്‍ പറഞ്ഞു. സ്‌കൂളും പള്ളിയും മദ്റസയുമൊക്ക അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് നിരന്തരം അപകടങ്ങൾ. സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ആശങ്കയിലാണ് പ്രദേശവാസികൾ. അധികാരികളുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടായില്ലെങ്കില്‍ വൻ അപകടങ്ങൾക്കിത് വഴിവെക്കും. അപകടം ഒഴിവാക്കാനായി, ചോയ്യംകോട് ഭാഗത്തുനിന്നും നരിമാളം ഭാഗത്തേക്ക് കാമറ പുന:സ്ഥാപിക്കണമെന്നുള്ള നാട്ടുകാരുടെ ആവശ്യവും അധികാരികള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. പ്രദേശത്ത് സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കണമെന്നും ഇനിയൊരു അപകടമുണ്ടാവാതിരിക്കാനുള്ള സജ്ജീകരണങ്ങള്‍ അധികൃതര്‍ നടത്തിയില്ലെങ്കിൽ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും നാട്ടുകാർ പറഞ്ഞു. nlr accident നീലേശ്വരം എടത്തോട് റോഡിൽ അപകടത്തിൽ മറിഞ്ഞ മിനിലോറി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story