Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകെൽട്രോണിൽ ടെലിവിഷൻ...

കെൽട്രോണിൽ ടെലിവിഷൻ ജേണലിസം പഠിക്കാം

text_fields
bookmark_border
ടെൻഡർ ക്ഷണിച്ചു മൊഗ്രാൽ പുത്തൂർ: ഗ്രാമപഞ്ചായത്തിലെ 2021-22 പദ്ധതിയിലുൾപ്പെട്ട പൊതുമരാമത്ത് പ്രവൃത്തികൾ നിശ്ചിത സമയ പരിധിക്കുള്ളിൽ ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരിൽനിന്ന ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോറം വിതരണം ചെയ്യുന്ന അവസാന തീയതി മേയ്‌ 23ന് ഉച്ച ഒന്നുവരെ. ടെൻഡർ ലഭിക്കേണ്ട അവസാന തീയതി മേയ്‌ 23ന് ഉച്ച ഒന്നുവരെ. ഇംഗ്ലീഷ് അധ്യാപക ഒഴിവ് നീലേശ്വരം: എളേരിത്തട്ട് ഇ.കെ. നായനാർ മെമ്മോറിയൽ ഗവ. കോളജിൽ നടപ്പ് അധ്യയന വർഷത്തേക്ക് ഇംഗ്ലീഷ് വിഷയത്തിൽ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കോഴിക്കോട് കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള ഗെസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ളവർ അപേക്ഷ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യതകൾ എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും പാനലിലെ രജിസ്‌ട്രേഷൻ നമ്പറും സഹിതം മേയ്‌ 26ന് രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ബന്ധപ്പെട്ട വിഷയങ്ങളിൽ നെറ്റ് ആണ് നിയമനത്തിനുള്ള യോഗ്യത. യു.ജി.സി നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. ഫോൺ: 0467 2241345, 9847434858.
Show Full Article
Next Story