Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightലെൻസ് ഫെഡ് ടെക്നിക്കൽ...

ലെൻസ് ഫെഡ് ടെക്നിക്കൽ ക്ലാസ് സംഘടിപ്പിച്ചു

text_fields
bookmark_border
നായന്മാർമൂല: ലെൻസ് ഫെഡ് കാസർകോട്​ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടെക്നിക്കൽ ക്ലാസ് സംഘടിപ്പിച്ചു. നായന്മാർമൂല എൻ.എ മോഡൽ സ്കൂളിലെ ടെക്കീസ് പാർക്കിൽ നടന്ന ക്ലാസ് ലെൻസ് ഫെഡ് ജില്ല സെക്രട്ടറി സുരേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. പി.കെ. ബാലൻ സ്റ്റഡി ആൻഡ് റിസർച് സെന്‍ററിന്‍റെ കീഴിൽ ഏരിയ ടെക്നിക്കൽ കമ്മിറ്റി ഡീറ്റയിലിങ് ഓഫ് റെയിൻഫോഴ്​സ്​മെന്‍റ്​ എന്ന വിഷയത്തിൽ അംഗങ്ങൾക്കായി നടത്തിയ സെഷനിൽ ടെക്നിക്കൽ വിങ് ചെയർമാൻ കൃഷ്ണനുണ്ണി അധ്യക്ഷത വഹിച്ചു. രണ്ട് സെഷനുകളായി നടത്തിയ ക്ലാസ് ടെക്നിക്കൽ മേഖലയിൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള പി. സുബിഷ് നാഥ്, എം. വിജയൻ എന്നിവർ കൈകാര്യം ചെയ്തു. ടെക്നിക്കൽ ക്ലാസ് അംഗങ്ങളുടെ സംശയ ദൂരീകരണത്തിനും ചർച്ചകൾക്കും വേദിയായി. ഏരിയ പ്രസിഡന്‍റ്​ ടി. രാജു, ജില്ല വൈസ് പ്രസിഡന്‍റ്​ മുജീബ് റഹ്മാൻ, ജോ. സെക്രട്ടറി സന്തോഷ്, ജില്ല ട്രഷറർ എ.വി. വിനു, ജില്ല കമ്മിറ്റി അംഗം മധു എസ്.നായർ, ദിവാകരൻ, ഏരിയ കമ്മിറ്റി ജോ.​ സെക്രട്ടറിമാരായ ഉദയകുമാർ, അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. കൺവീനർ നിയാസ് അഹമ്മദ് സ്വാഗതവും ഏരിയ ജന. സെക്രട്ടറി മുഹമ്മദ് റാഷിദ് നന്ദിയും പറഞ്ഞു. lencefed ലെൻസ് ഫെഡ് ആഭിമുഖ്യത്തിൽ നടന്ന ടെക്നിക്കൽ ക്ലാസ് ജില്ല സെക്രട്ടറി സുരേന്ദ്രകുമാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story