Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 12:03 AM GMT Updated On
date_range 14 May 2022 12:03 AM GMTചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ യാത്രയയപ്പ് സമ്മേളനവും സാംസ്കാരിക സദസ്സും നാളെ
text_fieldsbookmark_border
ചെമ്മനാട്: ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ യാത്രയയപ്പ് സമ്മേളനവും സാംസ്കാരിക സദസ്സും ഞായറാഴ്ച കെൻസ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. സ്കൂളിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകൻ കെ.ഒ. രാജീവൻ, ഹയർ സെക്കൻഡറി അധ്യാപകരായ വി.പി. പ്രിൻസ് മോൻ, ഉഷാകുമാരി എന്നിവർക്കുള്ള യാത്രയയപ്പും സാംസ്കാരിക സദസ്സും ഉച്ച രണ്ടുമണിക്ക് നടക്കും. സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ നടത്താൻ തീരുമാനിച്ചിരുന്ന പരിപാടി കാലാവസ്ഥ പ്രതികൂലമായതിനാൽ ചെമ്മനാട് കെൻസ് ഓഡിറ്റോറിയത്തിലേക്ക് മാറ്റുകയായിരുന്നു. രാവിലെ 10 മണി മുതലുള്ള പൂർവ വിദ്യാർഥി സംഗമം സ്കൂളിൽ നടക്കും. ഉച്ച രണ്ടുമണിക്ക് ദ വോയ്സ് ഓഫ് സി.ജെ മെഗാഫൈനൽ, വൈകീട്ട് നാലുമണിക്ക് യാത്രയയപ്പ് സമ്മേളനം, തുടർന്ന് സ്‌റ്റേജ് ഷോ എന്നിവ കെൻസ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ സി.ടി. അഹമ്മദലി, ജനറൽ കൺവീനർ ഡോ. സുകുമാരൻ നായർ എന്നിവർ അറിയിച്ചു.
Next Story