Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപടന്നക്കാട് കാര്‍ഷിക...

പടന്നക്കാട് കാര്‍ഷിക കോളജ് മാംഗോ ഫെസ്റ്റിന് തുടക്കം

text_fields
bookmark_border
പടന്നക്കാട്​: പടന്നക്കാട് കാര്‍ഷിക കോളജിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന മാംഗോ ഫെസ്റ്റ്-2022ന് തുടക്കമായി. മൂന്നുദിവസമായി കാര്‍ഷിക കോളജ് കാമ്പസില്‍ നടക്കുന്ന മാംഗോ ഫെസ്റ്റ് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക സര്‍വകലാശാലയും കാര്‍ഷിക കോളജ് പടന്നക്കാടും നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ കാര്‍ഷിക മേഖലക്ക് കൂടുതല്‍ ശക്തിപകരുന്നതാണെന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു. മാമ്പഴവും മാമ്പഴത്തില്‍നിന്നും ഉല്പാദിപ്പിക്കുന്ന വിവിധങ്ങളായ മൂല്യവര്‍ധക ഉല്‍പന്നങ്ങളും വിപണനം ചെയ്യുന്നതിന് നൂതനമായ എല്ലാ സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്തണമെന്നും എം.എല്‍.എ പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സൻ കെ.വി. സുജാത അധ്യക്ഷത വഹിച്ചു. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. അനിത കരുണ്‍ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് കാര്‍ഷിക വിജ്ഞാന സംബന്ധമായ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം, കമ്യൂണിറ്റി ലൈബ്രറിക്കാവശ്യമായ പുസ്തകങ്ങളുടെ വിതരണം, ന്യൂട്രികിറ്റ് വിതരണം, മൈക്രോസോള്‍ സൂക്ഷ്മമൂലക ലായനി വിതരണോദ്ഘാടനം, വിദ്യാർഥികള്‍ക്കുള്ള അവാര്‍ഡ് വിതരണം തുടങ്ങിയവയും നടന്നു. നീലേശ്വരം നഗരസഭാധ്യക്ഷ ടി.വി. ശാന്ത, കാഞ്ഞങ്ങാട് നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ വി.വി. ശോഭ, നീലേശ്വരം നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ കെ. പ്രീത, കാസര്‍കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ആര്‍. വീണാറാണി, നാളികേര മിഷന്‍ അസോസിയറ്റ് ഡയറക്ടര്‍ ആര്‍. സുജാത, ഉത്തരമേഖല അസോസിയറ്റ് ഡയറക്ടര്‍ ഓഫ് എക്സ്റ്റന്‍ഷന്‍ ഡോ. പി. ജയരാജ്, ഡോ. കെ.എം. ശ്രീകുമാര്‍, സി.വി. ഡെന്നി, പി.ടി.എ പ്രസിഡന്റ് ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. പടന്നക്കാട് കാര്‍ഷിക കോളജ് ഡീന്‍ ഡോ. പി.കെ. മിനി സ്വാഗതവും മുഹമ്മദ് സുഹൈല്‍ നന്ദിയും പറഞ്ഞു. പേരുകേട്ട മാമ്പഴ വൈവിധ്യങ്ങളെ മലബാറിന് പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടുകൂടി 2005 മുതല്‍ നടത്തിവരുന്ന മാമ്പഴമേളയുടെ 16ാമത് പതിപ്പാണിത്. പടന്നക്കാട് കാര്‍ഷിക കോളജിന്റെ മാവിൻതോട്ടത്തില്‍നിന്നും വിളവെടുത്തതും കാര്‍ഷിക സര്‍വകലാശാലയുടെ തോട്ടങ്ങളില്‍നിന്നും കൊണ്ടുവരുന്നതുമായ 22 ഇനം മാമ്പഴങ്ങള്‍ പ്രദര്‍ശന നഗരിയില്‍ വില്‍പനക്ക് സജ്ജീകരിക്കുന്നതാണ്. കോളജിന്റെ ആകര്‍ഷണമായ ഫിറാങ്കിലുടുവ മേളയില്‍ പ്രധാന സ്ഥാനത്തുണ്ട്. മാമ്പഴ വിപണനത്തിന് പുറമെ തൈ വില്‍പന, സെമിനാര്‍, കീടരോഗ നിര്‍ണയ ക്യാമ്പ്, പ്രദര്‍ശനങ്ങള്‍, പരിശീലന പരിപാടികള്‍, മത്സരങ്ങള്‍, കലാസാംസ്‌കരിക പരിപാടികള്‍, ഭക്ഷ്യ വൈവിധ്യങ്ങളുമായി ആര്‍.ടി.എസ് എന്നിവയും ഒരുക്കിയിട്ടുണ്ട്. കര്‍ഷകരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും കാര്‍ഷിക അനുബന്ധ സ്ഥാപനങ്ങളും മേളയുടെ വിജയത്തിനായി രംഗത്തുണ്ട്. മാങ്ങയുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ പ്രചാരണം, കാലാവസ്ഥ വ്യതിയാനം മൂലം നഷ്ടമായിക്കൊണ്ടിരിക്കുന്ന നാട്ടുമാവിനങ്ങളുടെ സംരക്ഷണത്തിനായി ജീന്‍ബാങ്ക് എന്നിവയാണ് ഇത്തവണത്തെ മാംഗോ ഫെസ്റ്റിന്റെ പ്രമേയം. MANGO FEST 2 പടന്നക്കാട് കാര്‍ഷിക കോളജിന്റെ നേതൃത്വത്തില്‍ നടത്തുന്ന മാംഗോ ഫെസ്റ്റ്-2022 ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story