അതിവേഗ റെയിൽ ഇടനാഴി: ലക്ഷ്യം റിയൽ എസ്റ്റേറ്റ് വികസനവും കുടിയൊഴിപ്പിക്കലും
text_fieldsതിരുവനന്തപുരം: കാസർകോട്-തിരുവനന്തപുരം അതിവേഗ റെയിൽ ഇടനാഴിയുടെ മറവിൽ ലക് ഷ്യമിടുന്നത് റിയൽ എസ്റ്റേറ്റ് വികസനവും വൻ കുടിയൊഴിപ്പിക്കലിന് വഴിയൊരുക്കുന്ന ഭൂമി ഏറ്റെടുക്കലും. പദ്ധതി നടപ്പാക്കാൻ കൺസൾട്ടൻസിയെ തെരഞ്ഞെടുക്കാൻ ടെൻഡർ ക്ഷണിച്ച് കേരള റെയിൽ വികസന കോർപറേഷൻ ലിമിറ്റഡ് (കെ.ആർ.ഡി.സി.എൽ) പുറപ്പെടുവിച്ച താൽപര്യപത്രം ഇക്കാര്യം വ്യക്തമാക്കുന്നു.
റെയിൽവേ മന്ത്രാലയവും കെ.ആർ.ഡി.സി.എല്ലും സംയുക്തമായാണ് 55,000 കോടിയുടെ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. 10 സ്റ്റേഷനുകൾ വികസിപ്പിക്കുന്നതിന് പുറമേ ഇവക്ക് സമീപം 1,000 ഹെക്ടർ (2,500 ഏക്കർ) ഭൂമി പ്രത്യേക മേഖല പദവി നൽകി ഏറ്റെടുക്കും. പത്ത് സ്റ്റേഷനുകളും വാണിജ്യ, പാർപ്പിട സമുച്ചയ ആവശ്യത്തിന് ഉപയോഗിക്കുമെന്നും സമീപം സ്മാർട് സിറ്റികളും ജൈവ കാർഷിക നഗരങ്ങളും വികസിപ്പിക്കുമെന്നും താൽപര്യപത്രം വ്യക്തമാക്കുന്നു.
ഭൂമിയുടെ മൂല്യം പതിന്മടങ്ങ് വർധിക്കുകയും റിയൽ എസ്റ്റേറ്റ്, ഉൗഹ കച്ചവടത്തിലേക്ക് നയിക്കുകയും ചെയ്യുകയായിരിക്കും അനന്തരഫലം. പദ്ധതി പൂർത്തിയാവുേമ്പാൾ 66,000 കോടി രൂപ ചെലവാകുമെന്നാണ് കണക്കാക്കുന്നത്. സർക്കാർ, പൊതുമേഖല, അർധ പൊതുമേഖല ഏജൻസികളുടെ ഭൂമി ഏറ്റെടുക്കലിനാണ് പ്രാമുഖ്യം നൽകുന്നെതന്ന് പറയുേമ്പാഴും സ്വകാര്യ വ്യക്തികളുടെ ഭൂമിയും ഏറ്റെടുക്കേണ്ടിവരും. നിലവിൽ കുണ്ടറ അലുമിനിയം ഇൻഡസ്ട്രീസ് ലിമിറ്റഡിൽനിന്ന് 28 ഹെക്ടറും കൊച്ചി ബ്രഹ്മപുരം എഫ്.എ.സി.ടിയുടെ 121 ഹെക്ടറും കളമശേരി എച്ച്.എം.ടിയുടെ 40 ഹെക്ടറും കണ്ടുവെച്ചിട്ടുണ്ട്.
നഗര വികസനം, വ്യവസായ ഇടനാഴി, സ്മാർട് സിറ്റി, റിയൽ എസ്റ്റേറ്റ് വികസനം, വിനോദ പാർക്കുകൾ, ടൗൺഷിപ്, പ്രത്യേക സാമ്പത്തികമേഖല, െഎ.ടി പാർക്കുകൾ തുടങ്ങിയവ വികസിപ്പിച്ച് പരിചയമുള്ളവരിൽനിന്നാണ് താൽപര്യപത്രം ക്ഷണിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവയാണ് അതിവേഗ റെയിൽപാതയുടെ നിർദിഷ്ട സ്റ്റേഷനുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
