സി.ഐക്കെതിരെ ഭീകരബന്ധം ആരോപിച്ച ലീഗ് നേതാക്കൾക്കെതിരെ കേസെടുക്കാൻ നിർദേശം
text_fieldsകാസര്‍കോട്: കാസര്‍കോട് ടൗൺ സി.െഎക്കെതിരെ ഭീകരസംഘടന ബന്ധം ആരോപിച്ച മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ കേസെടുക്കാൻ ആഭ്യന്തരവകുപ്പ് നിർദേശം. ടൗൺ സി.െഎ സി.എ. അബ്ദുറഹീം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുസ്ലിം ലീഗ് ജില്ല ട്രഷറർ എ. അബ്ദുറഹ്മാൻ, യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി ടി.ഡി. കബീർ, എം.എസ്.എഫ് ജില്ല ജനറൽ സെക്രട്ടറി ആബിദ് ആറങ്ങാടി എന്നിവർക്കെതിരെ നടപടിയെടുക്കാനാണ് നിർദേശം. ക്രിമിനൽ നടപടിച്ചട്ടം 199 പ്രകാരം അപകീർത്തികരമായ പരാമർശം പൊതുസമൂഹത്തിൽ ഉന്നയിച്ചതിനാണ് സി.െഎ പരാതി നൽകിയത്.
കാസര്‍കോട് ഗവ. കോളജിലുണ്ടായ വിദ്യാര്ഥിസംഘര്ഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത എം.എസ്.എഫ് പ്രവര്‍ത്തകരെ െപാലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദിച്ചുവെന്നാരോപിച്ച് കാസര്‍കോട് െപാലീസ് സ്റ്റേഷനിലേക്ക് യൂത്ത് ലീഗിെൻറ നേതൃത്വത്തില്‍ മാർച്ച് നടത്തിയിരുന്നു. മാർച്ചിൽ മൂന്നു നേതാക്കളും സി.െഎക്ക് ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് പ്രസംഗിച്ചിരുന്നുവെന്നാണ് പരാതിയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
