Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാണത്തൂർ ബസ് അപകടത്തിന് കാരണം യന്ത്രതകരാറല്ലെന്ന് ആർ.ടി.ഒ.

text_fields
bookmark_border
ഡ്രൈവറുടെ അശ്രദ്ധയും പരിചയകുറവും കാരണമാകാം
പാണത്തൂർ ബസ് അപകടത്തിന് കാരണം യന്ത്രതകരാറല്ലെന്ന് ആർ.ടി.ഒ.
cancel

കാസർകോട്: പാണത്തൂർ ബസ് അപകടത്തിന് കാരണം യന്ത്രതകരാറല്ലെന്ന് ആർ.ടി.ഒയുടെ പ്രാഥമിക നിഗമനം. ബസിന്‍റെ ടയറിന് തേയ്മാനമോ ബ്രേക്കിന് പ്രശ്നങ്ങളോ കണ്ടെത്താനായില്ല. ഫിറ്റ്നസ് സർട്ടിഫിക്കറ്റുള്ള വണ്ടിയാണെന്നും കാസർകോട് ആർ.ടി.ഒ രാധാകൃഷ്ണൻ വ്യക്തമാക്കി.

ഡ്രൈവറുടെ അശ്രദ്ധയും പരിചയകുറവും കൂടുതൽ ആളുകളെ കയറ്റിയതും അപകടത്തിന് കാരണമായിട്ടുണ്ടാകാം. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയ േശഷം കൂടുതൽ പരിശോധന നടത്തുമെന്നും ആർ.ടി.ഒ വാർത്താ ചാനലിനോട് പറഞ്ഞു.

കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യാ​യ പാ​ണ​ത്തൂ​ർ പ​രി​യാ​ര​ത്തി​ന​ടു​ത്ത് വി​വാ​ഹ​സം​ഘം സ​ഞ്ച​രി​ച്ച ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞുണ്ടായ അപകടത്തിൽ ക​ര്‍ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ ഏ​ഴു ​പേരാണ് മ​രി​ച്ചത്. അ​മ്പ​തോ​ളം പേ​ർ​ക്ക്​​ പ​രി​ക്കേ​റ്റു.

ക​ർ​ണാ​ട​ക പു​ത്തൂ​രി​ൽ ​നി​ന്ന്​ ക​രി​ക്കെ​യി​ലേ​ക്ക്​ വി​വാ​ഹ​ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കാ​ൻ പോ​ക​വെ​യാ​ണ്​ കേ​ര​ള​ത്തി​ലെ പാ​ണ​ത്തൂ​ർ പ​രി​യാ​ര​ത്ത്​ ബ​സ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഇ​റ​ക്ക​ത്തി​ൽ നി​യ​ന്ത്ര​ണം​വി​ട്ട്​ റോ​ഡ​രി​കി​ലെ ക​മ്യൂ​ണി​റ്റി​ഹാ​ളി​ൽ ഇ​ടി​ച്ച ​ശേ​ഷം ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ടി​നു​ മു​ക​ളി​ലേ​ക്ക്​ പ​തി​ക്കു​ക​യാ​യി​രു​ന്നു.

അപകടത്തെ കുറിച്ച് അന്വേഷിക്കാൻ കാസർകോട് കലക്ടറോട് ഗതാഗത മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. റീജണൽ ട്രാൻസ്പോർട്ട് ഒാഫീസറോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story