പെരിയ: കണ്ണൂർ കണക്ഷൻ അന്വേഷിക്കാത്തതെന്ത് -ചെന്നിത്തല
text_fieldsതൃശൂൂർ: കാസർകോട് പെരിയ ഇരട്ടക്കൊലപാതകത്തിെൻറ കണ്ണൂർ കണക്ഷൻ അനേഷിക്കാത്തത് എന്തു കൊണ്ടാണെന്ന് പ് രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരിൽ നിന്ന് വന്ന വാഹനത്തെക്കുറിച്ച് തുമ്പില്ല. കൊല്ലപ്പെട്ടവർ ബൈക് കിൽ വരുന്ന വിവരം കൈമാറിയ വ്യക്തികളെക്കുറിച്ച് അന്വേഷിക്കുന്നില്ല. ഉന്നതതല ഗൂഡാലോചനയിലേക്ക് അന്വേഷണം എത് തുന്നില്ല. കൊലപാതകം നടന്നതിെൻറ അടുത്ത വീട്ടുകാരെ പോലും ചോദ്യം ചെയ്യുന്നില്ല. തെളിവുകൾ നശിപ്പിക്കുന്നു. കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചതു പോലും അട്ടിമറിക്കാനാണെന്നും പ്രതികളെ രക്ഷിക്കാൻ ആസൂത്രിത ശ്രമം നടക്കുകയ ാണെന്നും ചെന്നിത്തല വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
അറസ്റ്റിലായവർക്ക് ആഹാരവും ഭക്ഷണവും എത്തിക്കുന്നത് പ്രാദേശിക സി.പി.എം നേതൃത്വമാണ്. ഇതിലൂടെ എന്ത് സന്ദേശമാണ് പാർട്ടി നൽകുന്നത്?. മുഖ്യമന്ത്രി പറയുന്നത് പോലെ ആലോചനയില്ലാതെ ആരോ ചെയ്ത കൊലപാതകമാണെങ്കിൽ അന്വേഷണം സി.ബി.െഎക്ക് കൈമാറാൻ മടിക്കുന്നത് എന്തിനാണ്?. കേരളത്തിൽ സി.ബി.െഎ അന്വേഷിച്ച ഇത്തരം കേസുകളിലെല്ലാം പ്രതിസ്ഥാനത്തത് സി.പി.എം ആയിരുന്നതു കൊണ്ടാണ് അതെന്നും ചെന്നിത്തല പറഞ്ഞു. ഭരണത്തിെൻറ ബലത്തിൽ കൊലപാതകവും കേസ് അട്ടിമറിയും നടക്കുകയാണ്.
ഇങ്ങോട്ട് ആക്രമിച്ചാൽ പോലും പ്രതികരിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതിന് പിന്നാലെ പെരിയ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് രാജെൻറ വീട് ആക്രമിച്ചു. കൊലപാതകങ്ങൾക്ക് ശേഷവും സി.പി.എം അക്രമം അവസാനിപ്പിക്കുന്നില്ല. കൊലപാതകികൾക്ക് വീരപരിവേഷം നലകി സമാധാനത്തിന് ആഹ്വാനം ചെയ്തിട്ട് എന്ത് കാര്യം. ടി.പി. ചന്ദ്രശേഖരെൻറ കൊലപാതകത്തിന് സമാനമാണ് പെരിയയിലും നടന്നത്. ടി.പി കേസിലെ പ്രതികൾ പരോളിലിറങ്ങി ഉല്ലാസയാത്ര നടത്തുകയാണ്.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കാൻ മാർച്ച് രണ്ടിന് കാസർകോട് ജില്ലയിലെ 42 കേന്ദ്രങ്ങളിൽ യു.ഡി.എഫ് ഫണ്ട് സ്വരൂപിക്കും. അന്വേഷണം സി.ബി.െഎക്ക് വിടാൻ നിയമപരമായി നീങ്ങും. എതിർക്കുന്നവരെ ഭരണത്തിെൻറ ബലത്തിൽ അടിച്ചമർത്തുന്ന സി.പി.എമ്മിെൻറയും സർക്കാരിെൻറയും സമീപനത്തിെൻറ ഭാഗമാണ് എൻ.എസ്.എസിനെ ഭീഷണിപ്പെടുത്തുന്നത്. ചർച്ചക്ക് വിളിച്ചപ്പോൾ നിരസിച്ചതിെൻറ നിരാശയിലാണ് കോടിയേരി ഭീഷണിപ്പെടുത്തുന്നത്. ഇത് ‘കിട്ടാത്ത മുന്തിരി പുളിക്കു’മെന്ന് പറഞ്ഞതു പോലെയാണ്. അത്തരം ഭീഷണി കമ്യൂണിസ്റ്റ് രാജ്യങ്ങളിൽ മതി, കേരളത്തിൽ വേണ്ട.
നിയമ പരിഷ്കരണ കമീഷൻ കൊണ്ടുവന്ന ചർച്ച് ആക്ട് ബിൽ ക്രൈസ്തവ സഭക്ക് നേരെയുള്ള കടന്നാക്രമണമാണ്. ശബരിമല വിഷയത്തിൽ ഹിന്ദു വിശ്വാസികളെ ആക്രമിച്ചതിന് സമാനമാണിത്. ഇത് പിൻവലിപ്പിക്കാൻ യു.ഡി.എഫ് ശക്തമായി ഇടപെടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വെള്ളാപ്പള്ളി നടേശെൻറ വീട് സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയന് പൊതുയോഗങ്ങളിൽ മാത്രമേ സാമുദായിക നേതാക്കളോട് എതിർപ്പുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
‘സുകുമാർ അഴീക്കോടിെൻറ അഭാവം പ്രകടമാവുന്നു’
കാസർകോട് കൊലപാതകത്തിൽ പ്രതികരിക്കാൻ ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകർ മടിക്കുേമ്പാഴാണ് സുകുമാർ അഴീക്കോടിെൻറ അഭാവം കേരളത്തിന് മനസിലാവുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇടത് സാംസ്കാരിക പ്രവർത്തകരുടെ മൗനത്തിലുള്ള രോഷപ്രകടനമാണ് യൂത്ത് കോൺഗ്രസിെൻറ വാഴപ്പിണ്ടി സമരം. എഴുത്തുകാരി കെ.ആർ. മീരക്ക് എതിരായ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ ഇനി മുന്നോട്ടില്ലെന്ന വി.ടി. ബൽറാം എം.എൽ.എയുടെ പ്രഖ്യാപനത്തോടെ അതിലെ തർക്കം അവസാനിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
