കാസർകോട് 110 ബൂത്തുകളിൽ റീപോളിങ് വേണമെന്ന് കോൺഗ്രസ്
text_fieldsകാസർകോട്: കാസർകോട് ലോക്സഭാ മണ്ഡലത്തിൽ 90 ശതമാനത്തിന് മുകളിൽ പോളിങ് നടന്ന ബൂത്തുകളിൽ റീപോളിങ് നടത്തണമെന്ന് കോൺ ഗ്രസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി യു.ഡി.എഫ് സ്ഥാനാർഥി രാജ് മോഹൻ ഉണ്ണിത്താന്‍റെ ചീഫ് ഇലക്ഷൻ ഏജന്‍റ് ജില്ലാ കലക്ടർ ക്ക് പരാതി നൽകി.
കല്യാശേരി, പയ്യന്നൂർ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, ഉദുമ അടക്കമുള്ള നിയോജക മണ്ഡലങ്ങളിൽ വരുന് ന 110 ബൂത്തുകളിൽ റീപോളിങ് വേണം. സ്വതന്ത്രവും നീതിപൂർവുമായ തെരഞ്ഞെടുപ്പിന് തടസം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ കാസ ർകോട് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നടന്നിട്ടുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പരാതിയുടെ പകർപ്പ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ടീക്കാറാം മീണക്കും കോൺഗ്രസ് നൽകും.
ലോക്സഭ തെരഞ്ഞെടുപ്പിൽ കാസർകോട്, കണ്ണൂർ ജില്ലകളിൽ കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടിരുന്നു. കാസർകോട് പാർലമെന്റ് മണ്ഡലത്തിലെ കണ്ണൂർ ചെറുതാഴം ഗ്രാമപഞ്ചായത്തിലെ പിലാത്തറ എ.യു.പി സ്കൂൾ 19ാം നമ്പർ ബൂത്തിൽ നടന്ന കള്ളവോട്ടിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. കാസർകോട് േലാക്സഭ മണ്ഡലത്തിലെ കയ്യൂർ ചീമേനി പഞ്ചായത്തിലെ കൂളിയാട് ഗവ. ഹൈസ്കൂൾ 48ാം ബൂത്തിൽ കള്ളവോട്ടിന്റെ വിഡിയോ ദൃശ്യങ്ങൾ മാധ്യമങ്ങളും പുറത്തുവിട്ടു.
ആളുമാറിയും ബൂത്തുമാറിയും വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചും വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തെരഞ്ഞെടുപ്പ് കമീഷൻ സ്ഥാപിച്ച വെബ്കാസ്റ്റിങ്ങിലെ തന്നെ ദൃശ്യങ്ങളാണ് പുറത്തുവന്നതെന്നത് സംഭവത്തിെൻറ ഗൗരവം വർധിപ്പിക്കുന്നു. അരമണിക്കൂറിൽ ഒരേ സ്ത്രീ രണ്ടുതവണ വോട്ട്ചെയ്യുന്ന ദൃശ്യങ്ങളുമുണ്ട്. 19ാം നമ്പർ ബൂത്തിലെ 774 നമ്പർ വോട്ടറായ പത്മിനിയാണ് അരമണിക്കൂറിനുള്ളിൽ രണ്ടുതവണ വോട്ട് ചെയ്യുന്നത്.
ഒരുതവണ വോട്ട് ചെയ്ത പത്മിനി വാതിലിന് സമീപത്തേക്ക് നീങ്ങിയശേഷം വീണ്ടും വോട്ട് ചെയ്യാനെത്തുന്നതാണ് ദൃശ്യത്തിലുള്ളത്. 17ാം നമ്പർ ബൂത്തിലെ വോട്ടറും സി.പി.എം ചെറുതാഴം പഞ്ചായത്ത് അംഗവുമായ ടി.പി. സെലീന 19ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യുന്നതും 24ാം നമ്പർ ബൂത്തിലെ വോട്ടറായ ചെറുതാഴം പഞ്ചായത്ത് മുൻ അംഗം സുമയ്യ 19ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യുന്നതും വിഡിയോയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
