Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.പി.സി.സി ഇടപെട്ടു;...

കെ.പി.സി.സി ഇടപെട്ടു; കാസർകോ​െട്ട പ്രതിഷേധം കെട്ടടങ്ങി

text_fields
bookmark_border
rajmohan-unnithanan
cancel

കാസർകോട്​: കെ.പി.സി.സി അംഗം സുബ്ബയ്യ റൈ കാസർകോട്​ ലോക്​സഭ മണ്ഡലത്തിൽ യു.ഡി.എഫ്​ സ്​ഥാനാർഥിയാകുമെന്ന പ്രതീത ിയായിരുന്നു ശനിയാഴ്​ച രാത്രി വരെയും ജില്ലയിൽ നിലനിന്നിരുന്നത്​. ഇതുസംബന്ധിച്ച ഉറച്ച വിശ്വാസത്തിലായിരുന്നു സുബ്ബയ്യറൈ. എന്നാൽ, അ​ദ്ദേഹത്തെയും കോൺഗ്രസ്​ പ്രവർത്തകരെയും ഞെട്ടിക്കുന്നതായി രാജ്​മോഹൻ ഉണ്ണിത്താ​​െൻറ സ്​ഥാനാർഥിത്വ പ്രഖ്യാപനം. ഇതേത്തുടർന്ന്​ ഡി.സി.സി ഭരവാഹികളടക്കം ശക്​തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇവർ ഗുരുതരമായ ആരോപണമുന്നയിച്ച്​ കെ.പി.സി.സി നേതൃത്വത്തിന്​ ഇ-മെയിലായി പരാതി നൽകുകയും ​െചയ്​തു.

ഡി.സി.സി പ്രസിഡൻറ്​ ഹക്കിം കുന്നിലിനെയും പ്രതിക്കൂട്ടിൽ നിർത്തു​ന്നതായിരുന്നു പരാതി. ഇതേത്തുടർന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ്​ രമേഷ്​ ചെന്നിത്തലയും ഇടഞ്ഞുനിൽക്കുന്ന നേതാക്കളുമായി ചർച്ച നടത്തി. പരാതിയിൽ ഉന്നയിച്ച കാര്യങ്ങളിൽ എത്രയും പെ​െട്ടന്ന്​ പരിഹാരം കാണാമെന്ന്​ ഇരുവരും ഉറപ്പു നൽകിയതായി ഡി.സി.സി അംഗം അഡ്വ. എ. ഗോവിന്ദൻ നായർ ‘മാധ്യമ’ത്തോട്​ പറഞ്ഞു.

ഇതി​​െൻറ അടിസ്​ഥാനത്തിൽ രാജ്​മോഹൻ ഉണ്ണിത്താനുവേണ്ടി പ്രചാരണ രംഗത്ത്​ സജീവമായി ഇറങ്ങാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. അഭിപ്രായ ഭിന്നത മറന്ന്​ തിങ്കളാഴ്​ച മുതൽ മണ്ഡലത്തിൽ രാജ്​മോഹൻ ഉണ്ണിത്താ​​െൻറ വിജയത്തിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കാസര്‍കോട് ഡി.സി.സിയില്‍ പ്രശ്നങ്ങളില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. കാസർ​േകാട്​ മണ്ഡലം യു.ഡി.എഫിന് ബാലികേറാമലയ​ല്ലെന്നും അദ്ദേഹം വ്യക്​തമാക്കി.

ഇത്തവണ ഇറക്കുമതി സ്​ഥാനാർഥി വേണ്ടെന്ന വികാരം പൊതുവേ നേതാക്കൾക്കും പ്രവർത്തകർക്കും ഇടയിൽ ഉണ്ടായിരുന്നു. മണ്ഡലത്തിൽ ജനവിധി തേടിയെത്തുന്ന മൂന്നാമത്തെ കൊല്ലംകാരനാണ്​ രാജ്​മോഹൻ ഉണ്ണിത്താൻ. നേരത്തെ ഇവിടെ മത്സരിച്ച്​ പരാജയത്തി​​െൻറ രുചിയറിഞ്ഞ ഇ. ബാലാനന്ദനും ഷാഹിദ കമാലും കൊല്ലം ജില്ലക്കാരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsrajmohan unnithankasaragod dccmalayalam news
News Summary - Kasaragod DCC Rajmohan Unnithan -Kerala News
Next Story